Connect with us

വിനോദം

മമ്മൂക്കയുടെ എഴുപതാം ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

Published

on

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് നാളെ. തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. അഭിനയജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ടതിന് പിന്നാലെയുള്ള ജന്മദിനം എന്ന നിലയില്‍ എഴുപതാം പിറന്നാളിന് കളര്‍ ഇത്തിരി കൂടുമെന്നുറപ്പാണ്.

പിറന്നാള്‍ ആഘോഷത്തിന് ഇന്ന് തന്നെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം തുടക്കം കുറിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയ്ക്കുള്ള ജന്മദിനാശംസകള്‍ സജീവമായി മാറിയിരിക്കുകയാണ്. പിറന്നാളിന് ഒരു ദിവസം മുമ്പ് തന്നെ ആരാധകരും സോഷ്യല്‍ മീഡിയയും ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.

മമ്മൂക്കയുടെ വിവിധ ഫാൻസ് അസോസിയേഷനുകൾ സജീവമായി ആഘോഷപരിപാടികൾക്ക് ഒരുങ്ങിയിരിക്കുകയാണ്. മമ്മൂക്ക ഫാൻസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടുകൂടി മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാനുള്ള പുറപ്പാടിലാണ് സന്തോഷപൂർവ്വം അവർ.

സെപ്റ്റംബർ 7 മമ്മൂക്ക യുടെ ജന്മദിനം പ്രമാണിച്ച് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ

രക്തദാന ക്യാമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. രക്തദാനത്തിന് ശേഷം കേക്ക് കട്ടിംഗ്.

സമയം : രാവിലെ 8 മണി മുതൽ 12.30 വരെ.
(MFWAI തിരുവനന്തപുരം ജില്ലാ കമ്മറ്റി)

വൈകുന്നേരം 6 ന് തിരുവനന്തപുരം സിറ്റിയിൽ തെരുവിൽ കഴിയുന്നവർക്ക് അത്താഴം എത്തിക്കുന്നു.
(MFWAI തിരുവനന്തപുരം ജില്ലാ കമ്മറ്റി)

Marthoma Old Age Home-ൽ ഭക്ഷണം നൽകുന്നു. സമയം : ഉച്ചയ്ക്ക്.12.30. (MFWAI കാട്ടാക്കട ഏരിയ കമ്മിറ്റി ഇക്കാ ഗാങ്ങ് കല്ലാമം)

തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം ഒരുക്കുന്നു. (MFWAI നെടുമങ്ങാട് താലൂക്ക് കമ്മിറ്റി)

ഭക്ഷ്യ വ്യഞ്ജന കിറ്റ് വിതരണം. സമയം : രാവിലെ 8 മണി. സ്ഥലം : Balika Mandhiram Cheruvarakonam. (MFWAI പാറശ്ശാല ഏരിയ കമ്മിറ്റി)

രക്തദാന ക്യാമ്പ്. സമയം : രാവിലെ 9 മണി മുതൽ 12 വരെ. സ്ഥലം : വർക്കല മിഷൻ ഹോസ്പിറ്റൽ. ഉച്ചയ്ക്ക് ശേഷം വർക്കല വാത്സല്യം Old Age Home-ൽ ഭക്ഷ്യ കിറ്റ് വിതരണം & അവരോടൊപ്പം കേക്ക് കട്ടിംഗ്, പൊതിച്ചോർ വിതരണം. (MFWAI വർക്കല ഏരിയ കമ്മിറ്റി)

മേരി മാതാ കരുണാലയത്തിലെ അമ്മമാർക്ക് ഒരാഴ്ച്ചത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങി നൽകുന്നു. (MFWAI പോത്തൻകോട് ഏരിയ കമ്മിറ്റി)

പലവ്യഞ്ജനങ്ങൾ,പച്ചക്കറികൾ, മറ്റ് ഭക്ഷ്യ സാധങ്ങൾ  കൈമാറുന്നു.കൂടാതെ അവിടത്തെ അന്തേവാസികൾക്കൊപ്പം കേക്ക് കട്ടിംഗ് ചെയ്യുന്നു. സ്ഥലം : അഭയതീരം (അണ്ടൂർകോണം, പള്ളിപ്പുറം). (MFWAI കണിയാപുരം ഏരിയ കമ്മിറ്റി)

പൂജപ്പുര സ്വപ്നക്കൂടിലെ അമ്മമാർക്ക് കേക്കും സ്വീറ്റ്സും എത്തിക്കുന്നു. (MFWAI കാഞ്ഞിരംകുളം യൂണിറ്റ്)

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം14 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം16 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം18 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version