Connect with us

കേരളം

കോവിഡ് ഡ്യൂട്ടിക്കിടെ മർദ്ദനം; നഴ്സുമാരുടെ പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസ്

Published

on

WhatsApp Image 2021 08 04 at 8.47.06 PM

എറണാകുളം ഗവ.മെഡിക്കൽ കോളജിൽ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടർമാർ നഴ്സിങ് ഓഫിസർമാരെ പരിഹസിക്കുകയും മർദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയിൽ കേസെടുത്ത് പൊലീസ്.

ശാരീരികമായി കയ്യേറ്റം ചെയ്ത ജൂനിയർ റസിഡന്റ് ഡോക്ടർക്കെതിരെ കേസെടുത്തെതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ 2 നഴ്സിങ് ഓഫിസർമാരാണു പരാതി നൽകിയത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെ‌ടുത്തി.

മൊഴികൾ വിശകലനം ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ പി.ആർ.സന്തോഷ് അറിയിച്ചു. വനിതാ കമ്മിഷനും യുവജന കമ്മിഷനും നഴ്സിങ് ഓഫിസർമാർ പരാതി നൽകി. മേയ് എട്ടിനു ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ഇരുവരുടേയും പരാതി.

സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർക്കു പരാതി നൽകിയെങ്കിലും തുടർ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് രണ്ടു നഴ്സിങ് ഓഫിസർമാർ പൊലീസിനെ സമീപിച്ചത്. ജൂനിയർ റെസിഡന്റ് ഡോക്ടർ പരാതിക്കാരിൽ ഒരാളുടെ മുതുകിന് ഇടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയെന്നും പരാതിയിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version