Connect with us

കേരളം

റീലിസിന് തൊട്ടുപിന്നാലെ ‘മാലിക്’ ചോർന്നു; ഞെട്ടലോടെ സിനിമാലോകം

Published

on

malik poster

ഫഹദ് ഫാസിൽ ചിത്രം മാലിക്ക് റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ടെലഗ്രാമിൽ. ഇന്നലെ രാത്രി ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രമാണ് ടെലഗ്രാം ഗ്രുപ്പുകളിൽ ചോർന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്‌. തീയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിൽ ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു.

ജൂലൈ 15ന് രാത്രി 12 മണി മുതൽ സ്ട്രീമിങ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇന്നലെ രാത്രി 10 മണി മുതൽ ആമസോൺ പ്രൈമിൽ ലഭ്യമായിരുന്നു. ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ്. ചിത്രത്തിന്റെ പൂർണമായ പതിപ്പാണ് ടെലഗ്രാമിൽ ചോർന്നത്.

വലിയ ബഡ്ജറ്റിൽ തിയറ്റർ റീലിസ് ലക്ഷ്യം വെച്ചു ഒരുക്കിയ ചിത്രമാണ് മാലിക്ക്. മെയ് 13ന് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച ശേഷമാണു രണ്ടാം കോവിഡ് വ്യാപനം മൂലം തീയറ്ററുകൾ അടച്ചത്. പിന്നീട് തീയറ്ററുകൾ തുറക്കുന്നത് വൈകിയ സാഹചര്യത്തിലാണ് സിനിമ ഒടിടി പ്ലാറ്റഫോമിലൂടെ പുറത്തിറക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്. ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാന്‍ ചെയ്‍തിരുന്നു.

ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം8 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം11 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം12 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം12 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം14 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version