Connect with us

വിനോദം

കൂലിപ്പണിക്കാർ വരെ നികുതി കൊടുക്കുന്നു, സിനിമാക്കാര്‍ക്ക് മടി’; ധനുഷിനെതിരെ രൂക്ഷ വിമർശനവുമായോ കോടതി

Published

on

WhatsApp Image 2021 08 05 at 3.38.43 PM

നികുതി നല്കാത്തതിന് നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. പാല്‍ക്കാരനും കൂലിപ്പണിക്കാരനും ഒരു മടിയുമില്ലാതെ നികുതി കൊടുക്കുമ്പോള്‍ സിനിമാക്കാര്‍ അതു ചെയ്യുന്നില്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ബ്രിട്ടനില്‍നിന്ന് റോള്‍സ് റോയ്‌സ് കാര്‍ ഇറക്കുമതിക്ക് നികുതി ഇളവു തേടി നടന്‍ ധനുഷ് നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് എംഎസ് സുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.

ആഢംബര കാര്‍ ഇറക്കുമതിക്കു നികുതി ഇളവു തേടി 2015ല്‍ ആണ് ധനുഷ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ ധനുഷ് പിന്‍വലിക്കാന്‍ അനുമതി തേടുകയായിരുന്നു. ഇത് അനുവദിക്കാതിരുന്ന കോടതി ധനുഷിനെതിരെ വിമര്‍ശനം ഉയര്‍ത്തി. അന്‍പതു ശതമാനം നികുതി അടച്ചിട്ടുണ്ടെന്നും ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ധനുഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. 2018ല്‍ ഇതുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടും ധനുഷ് നികുതി അടച്ചില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇതിനകം നികുതി ഒടുക്കുമായിരുന്നെന്ന് കോടതി പറഞ്ഞു.

”നികുതിദായകരുടെ പണം കൊണ്ടു പണിത റോഡിലൂടെയാണ് നിങ്ങള്‍ ആഢംബര കാര്‍ ഓടിക്കുന്നത്. നാട്ടിലെ പാല്‍വില്‍പ്പനക്കാരും കൂലിപ്പണിക്കാരുമെല്ലാം വാങ്ങുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി നല്‍കുന്നുണ്ട്. ഇവരാരും നികുതി ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നില്ല. അങ്ങനെ ഒരു ഹര്‍ജിയും ഇന്നുവരെ കണ്ടിട്ടില്ല”- കോടതി പറഞ്ഞു. ശല്യക്കാരായ വ്യവഹാരികളെ നേരിടുന്നതിനുള്ള നിയമത്തെക്കുറിച്ച് അറിയാമോയെന്ന് കോടതി ധനുഷിന്റെ അഭിഭാഷകോട് ആരാഞ്ഞു. ഇത്തരം കേസുകള്‍ മൂലം ശരിയായ കേസുകള്‍ക്കുള്ള സമയമാണ് നഷ്ടമാവുന്നതെന്ന് കോടതി വിമര്‍ശിച്ചു.
കഴിഞ്ഞ മാസം സമാനമായ കേസില്‍ നടന്‍ വിജയിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version