Connect with us

രാജ്യാന്തരം

കാൻ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം; ഇന്ത്യയിൽ നിന്ന് മൂന്ന് ചിത്രങ്ങൾ

Published

on

76-ാമത് കാൻ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. ലോകമെമ്പാടുമുള്ള സിനിമ പ്രവ‍ർത്തകരും പ്രശസ്ത നിരൂപകരും ഇന്ന് മുതൽ മെയ് 27 വരെ ഫ്രെഞ്ച് റിവിയേരയുടെ തീരനഗരമായ കാനിൽ സന്നിഹിതരാകും. ഇന്ത്യയിൽ നിന്ന് ഈ വർഷത്തെ മേളയിൽ അനുഷ്‌ക ശർമ്മ, മാനുഷി ചില്ല‍ർ, അനുരാഗ് കശ്യപ്, വിജയ് വർമ്മ തുടങ്ങിയവ‍ർ പങ്കെടുക്കും.

നീണ്ട ഒമ്പത് ദിവസത്തെ സിനിമ മാമാങ്കത്തിലേക്ക് മാധ്യമപ്രവർത്തകർക്കും സിനിമാ നിരൂപകർക്കുമുള്ള ടിക്കറ്റ് നിരക്ക് 5 ലക്ഷം മുതൽ 20 ലക്ഷം വരെയാണ്. ഇന്ത്യയിൽ നിന്ന് മൂന്ന് സിനിമകളാണ് ഇത്തവണത്തെ കാനിൽ പ്രദർശിപ്പിക്കുക. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് സണ്ണി ലിയോൺ നായികയായെത്തുന്ന ചിത്രം ‘കെന്നഡി’യാണ് പ്രദ‍ർശനത്തിനെത്തുന്ന ഒരു ചിത്രം. മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക.

കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംവിധായകനാണ് അനുരാഗ്. 2013-ൽ കാനിൽ പ്രദർശിപ്പിച്ച അനുരാഗ് കശ്യപ് ചിത്രം ‘അഗ്ലി’യായിരുന്നു.

‘ആഷിഖി’ സിനിമ സംവിധായകൻ രാഹുൽ റോയ് സംവിധാനം ചെയ്യുന്ന ‘ആഗ്ര’, മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മയുടെ ‘ഇഷാനോ’ എന്നിവയാണ് മറ്റ് കാൻ ചിത്രങ്ങൾ. 1999-ൽ പുറത്തിറങ്ങി ഇഷാനോ നിരവധി പുരസ്കാരത്തിനർഹമായിട്ടുണ്ട്. മെയ് 19-ന് കാൻ ക്ലാസിക് വിഭാഗത്തിൽ റെഡ്-കാർപെറ്റ് വേൾഡ് പ്രീമിയറിനായാണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുത്തിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version