Connect with us

കേരളം

പുളിക്കലിൽ സാമൂഹ്യ പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം; സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ

മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യ പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ. മൃതദേഹത്തോട് സിപിഐഎം അനാദരവ് കാണിച്ചു എന്ന് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരൻ ജമാൽ പപറഞ്ഞു.

പാർട്ടി പതാക പുതപ്പിക്കാൻ കൊണ്ടോട്ടിയിലെ സഖാക്കൾ തയ്യാറായില്ല. റസാഖ് പോരാടിയത് നീതിക്ക് വേണ്ടിയാണ്. പാർട്ടിക്കെതിരെ റസാഖ് ഒന്നും ചെയ്തിട്ടില്ല. റസാഖിന്റെ മരണം ജനങ്ങൾക്ക് വേണ്ടിയാണ്. പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിന് വേണ്ടി സിപിഐഎം പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റി. കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത് മറ്റൊരാളെയായിരുന്നു. അവർ പ്ലാന്റിനെതിരെ നിലപാട് എടുത്തതോടെയാണ് കെ കെ മുഹമ്മദ് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നത്. റസാഖിന് നേരെ ഭീഷണി ഉണ്ടായിരുന്നു. ചില വാഹനങ്ങൾ പിന്തുടരാറുണ്ട് എന്ന് തന്നോട് സഹോദരൻ പറഞ്ഞിരുന്നു എന്നും ജമാൽ പ്രതികരിച്ചു.

ഇക്കാര്യത്തിൽ റസാഖിന്റെ കുടുംബം കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി ലോക്കൽ സെക്രട്ടറി തുടങ്ങിയവർ മരണത്തിന് ഉത്തരവാദികളാണെന്ന് പരാതിയിൽ പറയുന്നു.

നേരത്തെ പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. പ്ലാന്റിനെതിരെ നിരന്തരം പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിപിഐഎം സഹായയാത്രികനും സാമൂഹ്യ പ്രവർത്തകനുമായ റസാഖ് പായമ്പ്രോട്ടിന്റെ ആത്മഹത്യ. സംഘർഷം മുന്നിൽ കണ്ട് പോലീസ് ഇടപെട്ട് പ്ലാന്റ് താത്കാലിമായി അടച്ചു.

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് താത്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ്, ജീവനക്കാർ എത്തി ഇന്ന് പ്ലാന്റ് തുറന്നത്. ഇതോടെ, സ്ത്രീകളും കുട്ടികളുമടങ്ങിയ നാട്ടുകാർ പ്രതിഷേധവുമായി എത്തി. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചല്ല പ്ലാന്റിന്റെ പ്രവർത്തനമെന്ന് നാട്ടുകാർ ആവർത്തിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് പ്ലാന്റ് താത്കാലികമായി പൂട്ടി.

അതേസമയം, പ്ലാന്റ് അടച്ചുപൂട്ടുന്നത് വരെ പ്രതിഷേധപരിപാടികൾ തുടരാനാണ് നാട്ടുകാരുടെ തീരുമാനം. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാന്റിനെതിരെ റസാഖിന്റെ കുടുംബം ഉൾപ്പെടെയുള്ള നാട്ടുകാർ കഴിഞ്ഞ കുറേക്കാലമായി സമരത്തിലാണ്. പ്ലാന്റിനെതിരെ നിരന്തരം നൽകിയ പരാതി, പഞ്ചായത്ത് അവഗണിച്ചതോടെയാണ് റസാഖ് ആത്മഹത്യ ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 082446.jpg 20240518 082446.jpg
കേരളം1 hour ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 hour ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം18 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം18 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

വിനോദം

പ്രവാസി വാർത്തകൾ