Connect with us

രാജ്യത്ത് മദ്യവില്‍പ്പന ആരംഭിക്കാനൊരുങ്ങി ആമസോണ്‍

National

Published

on

രാജ്യത്ത് മദ്യവില്‍പ്പന ആരംഭിക്കാനൊരുങ്ങി ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു.

അതേസമയം, ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞു. സംസ്ഥാനവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്.

അലിബാബയുടെ പിന്തുണയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റ് എന്ന ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ബംഗാളില്‍ മദ്യം വില്‍പ്പന നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ ഏറ്റവും കൂടുതല് ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഐഡബ്ല്യൂഎസ്ആര്‍ ഡ്രിങ്ക്‌സ് മാര്‍ക്കറ്റ് അനാലിസിസിന്റെ 2720 കോടി ഡോളര്‍ മൂല്യമുള്ള സംസ്ഥാനത്തെ മദ്യവിപണിയിലേക്കാണ് ആമസോണ്‍ എത്തുന്നത്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനങ്ങളായ സ്വിഗ്ഗിയും, സൊമാറ്റോയും ചില നഗരങ്ങളില്‍ അടുത്തിടെ മദ്യവില്‍പ്പന ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാള്‍ ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനയ്ക്ക് താല്‍പ്പര്യമുള്ള കമ്പനികളെ ക്ഷണിച്ചത്.

 

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ