Connect with us

കേരളം

ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികൾ

Published

on

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റെഗുലർ വിഭാഗത്തിൽ മാത്രം 4,26, 999 വിദ്യാർത്ഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962 സെന്ററുകളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്.

പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത്. 4,32,436 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. ഇവർക്കായി 2005 പരീക്ഷ സെൻ്ററുകൾ ഒരുക്കിയിട്ടുണ്ട്. ഗൾഫിൽ എട്ടും ലക്ഷദ്വീപിൽ ഒൻപതും പരീക്ഷ സെൻ്ററുകൾ ഒരുക്കിയിട്ടുണ്ട്.

2022 ജൂണ് ഒന്നിന് അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിനായിരിക്കും പ്രവേശനോത്സവം. അധ്യയനം തുടങ്ങും മുൻപ് ഡിജിറ്റൽ ഉപകരണങ്ങൾ നന്നാക്കാനായി ഡിജിറ്റൽ ക്ലിനിക്കുകൾ സംഘടിപ്പിക്കും. അക്കാദമിക്ക് മാസ്റ്റർ പ്ലാനും തയാറാക്കും. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്ക് മെയിൽ പരിശീലനം നൽകും. എൽകെജി, യുകെജി ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസിൽ തന്നെയാവും. ​ദേശീയ വിദ്യാഭ്യാസനയപ്രകാരം വയസ് കൂട്ടുന്നതിൽ അടുത്ത തവണ വ്യക്തത വരുത്തും. ഖാദർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240508 160436.jpg 20240508 160436.jpg
കേരളം54 mins ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം59 mins ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം1 hour ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം4 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം5 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം6 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം9 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം9 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

tvm railway.jpeg tvm railway.jpeg
കേരളം20 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

IMG 20240507 WA0000.jpg IMG 20240507 WA0000.jpg
കേരളം21 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

വിനോദം

പ്രവാസി വാർത്തകൾ