Connect with us

കേരളം

തോടുകളിലും എഐ ക്യാമറ: ‘മാലിന്യം വലിച്ചെറിഞ്ഞാലുടന്‍ അലാറം, കയ്യോടെ പിടികൂടും’

Screenshot 2023 11 08 192233

തലസ്ഥാനത്തെ തോടുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുവാന്‍ ശക്തമായ നടപടികളാണ് നഗരസഭ സ്വീകരിച്ചു വരുന്നതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ഇത് പരിശോധിക്കുവാന്‍ നിലവില്‍ മൂന്ന് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. തോടുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന അനധികൃത കൈയേറ്റം കണ്ടെത്തുവാനും തീരുമാനിച്ചു. തോടുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കും. തോടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാലുടന്‍ അലാറം ലഭിക്കുകയും മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍ മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കാതിരിക്കുവാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുവാനും നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താഴ്ന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനില്‍ സംരക്ഷണ മേഖല രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ ഇനിയും വെള്ളക്കെട്ട് രൂപപ്പെടാതിരിക്കുവാന്‍ യാതൊരു തരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

Also Read:  ഇന്ത്യൻ ആർമിയിൽ ജോലി നേടാം, അഗ്നിവീർ റിക്രൂട്ട്‌മെന്‍റ് റാലി നവംബർ 16 മുതൽ കൊച്ചിയിൽ

‘നഗരത്തിലൂടെ ഒഴുകുന്ന തോടുകളില്‍ വെള്ളം ഉയരുന്നത് ജനങ്ങള്‍ക്ക് അറിയുവാന്‍ നിലവില്‍ സംവിധാനമില്ല. ഡാമുകളില്‍ വാട്ടര്‍ ലെവല്‍ രേഖപ്പെടുത്തുന്ന മാതൃകയില്‍ നഗരത്തിലൂടെ ഒഴുകുന്ന പട്ടം തോട്, ഉള്ളൂര്‍ തോട്, ആമയിഴഞ്ചാന്‍ തോട് ഉള്‍പ്പെടെയുള്ള തോടുകളില്‍ വെള്ളം ഉയരുന്നത് ജനങ്ങള്‍ക്ക് മനസിലാകുവാന്‍ വാട്ടര്‍ ലെവല്‍ മാര്‍ക്കിങ് സംവിധാനം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. അമൃത്, സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഉള്‍പ്പെടുത്തി സക്കിങ് കം ജെറ്റിങ് പമ്പുകളും മെഷീനുകളും വാങ്ങുവാന്‍ തീരുമാനിച്ചു. മഴക്കാലങ്ങളില്‍ മാന്‍ഹോളുകള്‍ നിറഞ്ഞു വെള്ളം ഓവര്‍ഫ്‌ലോ ആവുന്നത് തടയുവാന്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പല വീടുകളും സ്വകാര്യ സ്ഥാപനങ്ങളും മഴവെള്ളം ഡ്രൈനേജിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.’ നഗരസഭയും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി സര്‍വേ നടത്തുവാനും, ഡ്രൈനേജ് ബന്ധിപ്പിച്ചിരിക്കുന്നത് മാറ്റുവാന്‍ ആവശ്യമായ ബോധവത്കരണവും തുടര്‍ നടപടികളും സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭാ അറിയിച്ചിട്ടുണ്ട്.

Also Read:  ബിജെപി നേതാവിന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

film critic.jpg film critic.jpg
കേരളം30 mins ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം37 mins ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

വിനോദം

പ്രവാസി വാർത്തകൾ