Uncategorized
അടൂരില്‍ ടാങ്കര്‍ മറിഞ്ഞു; ഇന്ധനം ചോരുന്നു; സംസ്ഥാനപാതയില്‍ ഗതാഗത തടസം
പത്തനംതിട്ട അടൂര്‍ കിളിവയലില്‍ ഇന്ധന ടാങ്കര്‍ വാനുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ടാങ്കറില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു.
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്ധന ടാങ്കര്‍ അടൂര്‍ കിളിവയലില്‍ വച്ച് എതിര്‍ദിശയില്‍ വന്ന വാനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട, അടൂര്‍, കൊട്ടരാക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി ഇന്ധന ചോര്‍ച്ചയില്‍ നിന്ന് തീപടരുന്നത് ഒഴിവാക്കാനുള്ള കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
വലിയ തോതിലുള്ള ജനവാസമേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വാന്‍, ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.