Kerala
ആനക്കൊമ്പ് കൈവശം വച്ച കേസ്; സർക്കാർ ഹർജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ


ആനക്കൊമ്പ് കൈവശം വച്ച കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു.
തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. വസ്തുതകളും നിയമ വശവും കോടതി പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
2012ലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് 4 ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് പിടികൂടിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Advertisement