കേരളം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് ഐ.എ.എസ് നിയമിതനായി
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന് ഐ.എ.എസ് നിയമിതനായി. നിലവില്‍പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നു.
ഉന്നത വിദ്യാഭ്യാസം – സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.റ്റി മിഷന്, തുടങ്ങിയവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മൂന്ന് വര്‍ഷം കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്നു.
രാജ്യാന്തര ചലച്ചിത്രോത്സവം കോ-ഓര്‍ഡിനേറ്റ റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് – നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി പദവികളിലിരിക്കെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
പതിനേഴ് തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം സ്വദേശിയാണ് ഷാജഹാന്