Connect with us

കേരളം

ഉമ്മൻചാണ്ടി ഒഴിഞ്ഞുവെച്ച നിയമസഭയിലെ ഇരിപ്പിടത്തിന് പുതിയ അവകാശി; സീറ്റ് എൽജെഡി അംഗം കെപി മോഹനന്

oommenchandy 2 cover sixteen nine sixteen nine

നീണ്ട 52 വർഷം കേരളാ നിയമസഭയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ഇരിപ്പിടത്തിന് പുതിയ അവകാശി. നിയമസഭയിൽ മുൻനിരയിൽ ഉമ്മൻചാണ്ടി ഇരുന്ന ഇരിപ്പിടത്തിൽ ഇനി എൽജെഡി അംഗം കെപി മോഹനൻ ഇരിക്കും. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കെപി മോഹനന് ഈ ഇരിപ്പിടം നൽകിയത്. നേരത്തെ നിയമസഭയുടെ രണ്ടാം നിരയിലായിരുന്നു കെപി മോഹനന്റെ സ്ഥാനം. വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു കെപി മോഹനൻ. ഇദ്ദേഹം ഒരു നിര മുന്നിലേക്ക് വന്നതോടെ രണ്ടാം നിരയിൽ ഒഴിഞ്ഞ ഇരിപ്പിടത്തിലും പുതിയ അംഗമെത്തി. ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോനാണ് രണ്ടാം നിരയിലെ ഇരിപ്പിടത്തിൽ ഇനി ഇരിക്കുക. ഇതിനനുസരിച്ച് നിയമസഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്‍റെ ആദ്യദിനം ഇന്നത്തേക്ക് പിരിയുകയായിരുന്നു. പുതുപ്പള്ളിയിൽ നിന്ന് 1970 ൽ ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയതാണ് ഉമ്മൻ ചാണ്ടി. അന്നുമുതൽ 2023 ൽ മരിക്കുന്നത് വരെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയ പൊതു പ്രവര്‍ത്തകനെന്ന് സ്പീക്കര്‍ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു. ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന വ്യക്തിബന്ധം കൂടി ഓര്‍ത്തെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ അനുസ്മരണം. കേരള രാഷ്ട്രീയത്തിന്റെ പ്രധാന ഏടാണ് അവസാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്നും ഇതുപോലൊരു നേതാവ് കേരളത്തിൽ വേറെയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

Also Read:  കൺസഷൻ; വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി

മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനും നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ഇടപെടലുകളിലെ കാര്‍ക്കശ്യവും കൈകാര്യം ചെയ്ത വകുപ്പുകളിൽ വക്കം പുലര്‍ത്തിയ അവധാനതയും സ്പീക്കറും കക്ഷി നേതാക്കളും അനുസ്മരിച്ചു. വ്യക്തിപരമായ അനുഭവങ്ങളും നേതാക്കൾ ഓര്‍ത്തെടുത്തു. അനുസ്മരണ വേദിയിലേക്ക് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും മകൾ മറിയയും കൊച്ചുമകനും എത്തിയിരുന്നു. ഇവർ ഗ്യാലറിയിൽ ഇരുന്നാണ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായത്.

Also Read:  അനുഷയുമായുള്ള ബന്ധമെന്ത്? ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളെന്ത്?; അരുണിനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം27 mins ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം42 mins ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം13 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം16 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം18 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം18 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം19 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം22 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം22 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം23 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ