Connect with us

കേരളം

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം; ജോസഫൈനെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി

Published

on

wty

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ കുറിപ്പുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ തന്നെ എംസി ജോസഫൈനെ പദവിയിൽ നിന്നും പുറത്താക്കണമെന്നാണ് ഹരീഷ് തന്റെ ഹ്രസ്വമായ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര നന്നായി ഭരണം നടത്തിയാലും ഇത്തരക്കാരെ ഇനി സഹിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം. പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാൻ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങൾ അന്തം കമ്മികളുടെ അഭിപ്രായം’, എന്നാണ് ഹരീഷ് കുറിപ്പിൽ പറയുന്നത്.

സംഭവം വിവാദമായതോടെ നടന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തു. പിന്നാലെ നിരവധി കമന്റുകളും. ‘ഒഴുകുന്ന പുഴയിൽ ചിലപ്പോൾ ചവറുകൾ വന്നടിയും, അത് മാറ്റാത്തിടത്തോളം കാലം ആ പുഴ മാലിന്യങ്ങൾ നിറഞ്ഞതാവും. എത്രയും പെട്ടെന്ന് അത് വൃത്തിയാക്കുക’, എന്നാണ് കുറിപ്പിന് താഴെ വന്ന ഒരു കമന്റ്. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുളള കമന്റുകളാണ് കൂടുതലും.

വയോധികയെ അപമാനിച്ച സംഭവത്തിനെതിരെ ഹരീഷിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വനിതാ കമ്മീഷന് പരാതി നല്‍കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങല്‍ സ്വദേശിനിയായ 89 വയസുകാരിക്കെതിരെ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപകരമായി സംസാരിച്ചതാണ് വിവാദമായത്. പി സി ജോര്‍ജ് അടക്കമുള്ള നിരവധി നേതാക്കള്‍ ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ 89കാരിയായ കിടപ്പുരോഗിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന നിലപാടിലാണ് വനിത കമ്മിഷന്‍ അധ്യക്ഷ. വിളിച്ചയാളുടെ ആശയ വിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും മാധ്യമങ്ങള്‍ സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും ജോസഫൈന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് വാര്‍ത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുക എന്ന പത്ര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍പോലും പാലിക്കാതെ തികച്ചും ഏകപക്ഷീയമായ വനിതാ കമ്മിഷന്‍ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് മാധ്യമ സമൂഹം ചിന്തിക്കേണ്ടതാണെന്നും വനിത കമ്മിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തിൽ കഥാകൃത്ത് ടി പത്മനാഭനും സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. എംസി ജോസഫൈന്റെ പ്രവൃത്തി ക്രൂരമായിപ്പോയി. മനസ്സിലും പെരുമാറ്റത്തിലും ദയയില്ല. പദവിക്ക് ചേരാത്ത വാക്കുകളാണ് അവർ ഉപയോഗിച്ചത്. ഇന്നോവ കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ജോസഫൈനെ നിയമിച്ചിരിക്കുന്നത് എന്തിനാണെന്നും പത്മനാഭന്‍റെ ചോദിച്ചു. സിപിഐഎം തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹ സന്ദര്‍ശനത്തിനിടെ പി ജയരാജനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതാക്കമ്മീഷന് എതിരെ സംസാരിച്ചതുകൊണ്ട് തനിക്കെതിരെയും കേസ് ഫയൽ ചെയ്യുമോ എന്ന ഭയമുണ്ട്. ഇത്തരം മോശം പ്രവൃത്തികൾ കാരണം സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളും ഇല്ലായ്മ ചെയ്യപ്പെടുകയാണെന്നും ജാഗ്രത വേണമെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ പ്രതികരിച്ചത്. പരാമർശം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാൻ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നെന്നും അവർ പറഞ്ഞു. വസ്തുത എന്താണെന്ന് അദ്ദേഹത്തിന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും, ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് പത്മനാഭനെന്നും ജോസഫൈൻ പറഞ്ഞു. വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും അവർ വ്യക്തമാക്കി.

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നിൽ ഹാജരാകരണമെന്ന് എംസി ജോസഫൈൻ നിർബന്ധം പിടിച്ചതാണ് വിവാദത്തിലേയ്ക്ക് വഴിയൊരുക്കിയത്. പരാതി കേൾക്കാൻ നേരിട്ട് ഹാജരാകാതെ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോൺ സംഭാഷണമാണ് പുറത്തുവിട്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kozhikode medical college.jpg kozhikode medical college.jpg
കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം20 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം21 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം24 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ