സാമ്പത്തികം
പുതിയ ഉയരത്തില്‍ തുടർന്ന് സ്വര്‍ണവില; Gold rate today
വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. എന്നിരുന്നാലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച (20.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6080 രൂപയും പവന് 48,640 രൂപയുമാണ് വില.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5050 രൂപയും പവന് 40,400 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
ഇക്കഴിഞ്ഞ മാർച് ഒമ്പതിൽ രേഖപ്പെടുത്തിയ റെക്കോർഡ് തിരുത്തിയാണ് ചൊവ്വാഴ്ച (19.03.2024) സ്വർണവില പുതിയ വില നിലവാരത്തിൽ എത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലായിരുന്നു. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല.