Connect with us

കേരളം

‘പലസ്തീനികളെ ചില‍ർ ഭീകരവാദികളാക്കുന്നു, യുദ്ധമല്ലിത്, ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമം’: മുഖ്യമന്ത്രി

Published

on

Screenshot 2023 11 11 181534

പലസ്തീനില്‍ നടക്കുന്നത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഒരു ജനതയെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനികളുടേത് ചെറുത്തുനില്‍പ്പാണ്. എന്നാല്‍, ചിലര്‍ പലസ്തീനികളെ ഭീകരവാദികളാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് വേണ്ടി പോരാടിയ യാസിർ അറാഫത്തിനെ പടിഞ്ഞാറൻ മാധ്യമങ്ങൾ ഭീകരൻ എന്ന് മുദ്ര കുത്തി. മനുഷ്യാവകാശ ലംഘന നടത്തിയ ഇസ്രയേലിലെ ഭരണാധികാരികളെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വാഴ്ത്തി പാടുന്നു. സാമ്രാജ്യത്വ വാദികൾ എടുത്ത ഇത്തരം നിലപാട് നമ്മുടെ രാജ്യത്തെ ചിലരും സ്വീകരിക്കുകയാണ്. ഏറ്റവും വലിയ ഭീകര രാഷ്ട്രങ്ങളിൽ ഒന്നായ ഇസ്രയേൽ ആണ് ആക്രമണം നടത്തുന്നത്. ബിജെപി സര്‍ക്കാര്‍ നിൽക്കുന്നത് മനുഷ്യത്വം ഇല്ലായ്മക്ക് ഒപ്പമാണ്. കൂട്ട നരമേധം നടത്തുന്നവർക്ക് ഒപ്പമാണ് ബിജെപി സര്‍ക്കാര്‍ നില്‍ക്കുന്നത്.

ഇസ്രയേലിനേയും സംഘ പരിവാറിനെയും നാര്‍സിസത്തിന്‍റെ ചരട് ബന്ധിപ്പിക്കുന്നു. അതാണ് അവർ ഇസ്രായേലിനൊപ്പം നില്‍ക്കുന്നത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പറയുന്നത് അല്ല രാജ്യത്തിന്‍റെ ശബ്ദം. നമ്മൾ പലസ്തീന് ഒപ്പമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ നികുതിപ്പണം കൊണ്ട് പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുകയല്ല വേണ്ടത്. ഇസ്രയേലുമായുള്ള സൈനിക കരാറുകൾ റദ്ദാക്കാൻ കേന്ദ്രം തയാറാവണം. എന്നും പലസ്തീന് ഒപ്പമാണ് സി പി എം. ഇതിൽ നിലപാട് സ്വീകരിക്കാൻ പറ്റാത്ത ചിലരുണ്ട്. ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. നീതിയും അനീതിയും ഏറ്റുമുട്ടുമ്പോൾ ഇടതുപക്ഷത്തിനു നിഷ്പക്ഷത് ഇല്ല. മണിപ്പൂർ ജനതയോട് ഒപ്പമുണ്ട് എന്ന് പറയാതിരുന്നവർ ഇസ്രയേലിനോട് ഒപ്പം ഉണ്ടെന്നു പ്രഖ്യാപിക്കുകയാണ്. ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പിൽ നിന്ന് രാജ്യം വിട്ടു നിന്നതോടെ ലോകത്തിന് മുന്നിൽ രാജ്യം അപമാനിതമായി.

Also Read:  കല്‍പ്പാത്തി രഥോത്സവം; രഥം തള്ളാന്‍ ആനയെ ഉപയോഗിക്കരുതെന്ന് കർശന നിര്‍ദേശം

നമ്മുടെ വിദേശ നയം അട്ടിമറിച്ചു. കൃത്യമായ സയോണിസ്റ്റ് പക്ഷപാതം അതാണ്. ആർഎസ്എസ് അംഗീകരിച്ച തത്വസംഹിത ഹിറ്റ്‌ലറുടെ പ്രത്യയ ശാസ്ത്രത്തിൽ നിന്നാണ് എടുത്തത് സാമ്പത്തിക ബന്ധങ്ങളിലൂടെ സൈനിക ബന്ധങ്ങളിലേക്ക് പോകുന്നു. അതുകൊണ്ട് ആണ് മരിച്ചു വീഴുന്ന കുഞ്ഞുങ്ങളെ കാണാൻ ആകാതെ പോകുന്നത്. ഇസ്രയേലുമായി സഹകരണത്തിൽ അഭിമാനിക്കുന്ന നിലപാടാണ് ബിജെപിക്ക്. ബിജെപി നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നു റാലി ആവശ്യപ്പെടുകയാണ്. കേരളത്തിന്റെ മണ്ണിൽ ഇത്തരം റാലി നടക്കുന്നു എന്നത് പ്രത്യേകതയുള്ള കാര്യമാണ്. കേരളത്തിലെ റാലി ഏറെ പ്രാധാന്യം ഉള്ളത്. പല ദേശങ്ങളിലും ഇല്ലാത്ത മനുഷ്യത്വ പ്രതികരണം ഉണ്ടായ സ്ഥലമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also Read:  കൈക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്, മാതാപിതാക്കൾ അറസ്റ്റിൽ

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം3 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ