ആരോഗ്യം
ടോയ്‌ലറ്റ് വൃത്തിയാക്കിയില്ലെങ്കില്‍ ഈ 5 രോഗങ്ങള്‍ പകരാന്‍ സാധ്യത കൂടുതല്‍
ചിലര്‍ ടോയ്‌ലറ്റില്‍ പോയാല്‍ ദീര്‍ഘനേരം അവിടെ സമയം ചിലവഴിക്കുന്നത് കാണാം. അതുമാത്രമല്ല, ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ പോലും പലപ്പോഴും ടോയ്‌ലറ്റ് സീറ്റ് കൈകൊണ്ട് തന്നെ പൊന്തിച്ച് വെക്കേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ദീര്‍ഘനേരം സമയം ചിലവഴിക്കുന്നത് മുതല്‍ എന്തിന് ഫ്‌ലഷ് ചെയ്യുമ്പോള്‍ വരെ നമ്മളുടെ ശരീരത്തിലേയ്ക്ക് അണുക്കള്‍ കയറുന്നുണ്ട്.
ഇത്തരത്തില്‍ ശരീരത്തില്‍ കയറുന്ന അണുക്കള്‍ പലതരത്തിലുള്ള അസുഖങ്ങളാണ് നമ്മളുടെ ശരീരത്തില്‍ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ടോയ്‌ലറ്റില്‍ നിന്നും പകരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. നമ്മള്‍ പുറത്ത് യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും പൊതു ടോയ്‌ലറ്റ് ഉപയോഗിക്കേണ്ട ഗതികേട് വരാറുണ്ട്. ഇത്തരത്തില്‍ പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മൂത്രത്തില്‍ ചൂട് അല്ലെങ്കില്‍ മൂത്രത്തില്‍ പഴുപ്പ് പോലെയുള്ള അണുബാധകള്‍ നമ്മള്‍ക്ക് ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
ഇത്തരം അസുഖങ്ങള്‍ വന്നാല്‍, മൂത്രം ഒഴിക്കുമ്പോള്‍ പുകച്ചില്‍ അതുപോലെ വയറുവേദന, ചിലര്‍ക്ക് പുറംഭാഗത്ത് നല്ല കഠിനമായ വേദന എന്നിവയെല്ലാം കണ്ടുവരുന്നു. അണുക്കള്‍ മൂത്രാശയത്തില്‍ കയറുമ്പോഴാണ് യൂറിനറി ട്രാക്റ്റ് ഇന്‍ഫക്ഷന്‍ വരുന്നത് തന്നെ. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് നിങ്ങളുടെ വൃക്കയെവരെ ബാധിച്ചെന്ന് വരാം.സ്ത്രീകള്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇത്. സ്വകാര്യഭാഗത്ത് അണുക്കളും ബാക്ടീരിയയും കയറുന്നതും അതിന്റെ വളര്‍ച്ച കൂടുന്നതും യോനീഭാഗത്ത് അണുബാധ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ യോനീഭാഗത്ത് അണുബാധ ഉണ്ടാകുമ്പോള്‍ ദുര്‍ഗന്ധത്തോട് കൂടിയ വെള്ളപോക്ക് ഉണ്ടാവുകയും ചെയ്യും.
ചിലര്‍ക്ക് ഈ ഭാഗത്ത് അമിതമായി ചൊറിച്ചില്‍ അനുഭവപ്പെടാം. അതുപോലെ തന്നെ പുകച്ചിലും ചിലപ്പോള്‍ അമിതമായിട്ടുള്ള ചൊറിച്ചില്‍ മൂലം തടിപ്പുകളും ഈ ഭാഗത്ത് പ്രത്യക്ഷപ്പെടാം. അതിനാല്‍, ടോയ്‌ലറ്റില്‍ പോകുമ്പോള്‍ നല്ലപോലെ വൃത്തിയ വേണ്ടത് അനിവാര്യമാണ്. വൃത്തിയില്ലാത്ത ടോയ്‌ലറ്റില്‍ നിന്നും STD അഥായത് സെക്ഷവലി ട്രാന്‍സ്മിറ്റഡ് ഡിസീസ് പകരാന്‍ സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. പ്രത്യേകിച്ച് പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ പലരും യുറോപ്യന്‍ ക്ലോസറ്റ് ആണെങ്കില്‍ ടോയ്‌ലറ്റ് സീറ്റ് ഉപയോഗിക്കും.
ഇത്തരത്തില്‍ ടോയ്‌ലറ്റഅ സീറ്റ് ഉപയോഗിക്കുന്നത് ലൈഗിക രോഗങ്ങള്‍ പകരാന്‍ കാരണമാണ്. അതിനാല്‍, പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ ടോല്റ്റ് സീറ്റില്‍ ഇരിക്കാതെ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം ഈ ആണുബാധ പുരുഷന്മാരില്‍ ആണ് വരുന്നത്. പുരുഷന്മാരുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ അണുബാധ ഉണ്ടാകുമ്പോഴുണ്ടാകുന്ന അവസ്ഥയെ ആണ് പ്രോസ്റ്റാറ്റിറ്റീസ് എന്ന് വിശേഷിപ്പിക്കുന്നത്. ബാക്ടീരിയ ഈ ഭാഗത്ത് പെരുകുമ്പോള്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയ്ക്ക് വീക്കം സംഭവിക്കുകയും സ്വകാര്യഭാഗത്ത് അമിതമായി വേദന അനുഭവപ്പെടുകയും ചെയ്യും. ചിലപ്പോള്‍ ഇത്തരം ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ വന്നാല്‍ പനി പോലെയുള്ള ലക്ഷണങ്ങളും കണ്ടെന്ന് വരാം. അതിനാല്‍, ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
സ്ത്രീകളില്‍ യീസ്റ്റ് ഇന്‍ഫക്ഷന്‍ കൂടാറുണ്ട്. ഇത്തരത്തില്‍ യീസ്റ്റ് ഇന്‍ഫക്ഷന്‍ വര്‍ദ്ധിക്കുന്നത് Candida albicasn എന്ന അസുഖത്തിലേയ്ക്ക് നയിക്കുന്നു. പൊതുവില്‍ വൃത്തിയില്ലാത്ത ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് വഴിയാണ് ഇത്തരം അസുഖങ്ങള്‍ പകരുന്നത്. അതുപോലെ തന്നെ മൂത്രം ഒഴിച്ച് യോനീ കഴുകുമ്പോള്‍ പുറകില്‍ നിന്നും തുടച്ച് വൃത്തിയാക്കുന്നതിന് പകരം മുന്‍പില്‍ നിന്നും പുറകിലോട്ടായി തുടച്ച് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇത് ബാക്ടീരിയ പെരുകുന്നത് തടയാന്‍ സഹായിക്കും.