Connect with us

കേരളം

ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; അച്ഛന് പിന്നാലെ മൂന്നുവയസ്സുകാരനായ മകനും മരിച്ചു ‌

തൃശൂർ–വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുന്നിൽ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ഓട്ടോ ഡ്രൈവർ പടിയൂർ ചളിങ്ങാട് വീട്ടിൽ സുകുമാരന്റെ മകൻ ജിത്തു (38), മകൻ അദ്രിനാഥ് (2) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു (35), നീതുവിന്റെ പിതാവ് തളിക്കുളം പടിഞ്ഞാറ് യത്തീംഖാനക്ക് സമീപം ചിറ്റൂർ വീട്ടിൽ കണ്ണൻ (55) എന്നിവർക്ക് പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. രോഗിയുമായി തൃശൂരിലേക്ക് പോയിരുന്ന പുത്തൻപീടിക പാദുവ ആശുപത്രിയുടെ ആംബുലൻസും തൃശൂർ ഭാഗത്തു നിന്നും ദിശതെറ്റി വന്നിരുന്ന ഓട്ടോ ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേർക്കു നേരേയാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ തകർന്നു. ജിത്തു ഓട്ടോയിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുന്നതും കാമറയിൽ കാണാം. ജിത്തു തല തകർന്ന് തൽക്ഷണം മരിച്ചു. ആംബുലൻസിന്റെ മുൻഭാഗവും തകർന്ന നിലയിലാണ്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ കുടുങ്ങിയവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്ത് എടുത്തത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനേയും നീതുവിനേയും കണ്ണനേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണി ഓടെ കുഞ്ഞ് മരിച്ചു. ഒളരിയിലെ ആശുപത്രിയിൽ കുട്ടിയെ ഡോക്ടറെ കാണിച്ചു മടങ്ങുകയായിരുന്നു കുടുംബം. ഓട്ടോയിൽ ഡ്രൈവറടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. ആംബുലൻസ് ഡ്രൈവറും കൊണ്ടുപോയിരുന്ന രോഗിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അന്തിക്കാട് പൊലീസും തൃശൂരിൽ നിന്നുള്ള ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mohanlal emburan.jpg Mohanlal emburan.jpg
കേരളം7 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം8 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ