കേരളം
കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുല്‍ ഗാന്ധിയുടെ നടപടിയെ ചൊല്ലി വിവാദം
കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുല്‍ ഗാന്ധിയുടെ നടപടിയെ ചൊല്ലി വിവാദം. രാഹുല്‍ ഗാന്ധി പ്രാദേശിക വിഷയത്തില്‍ അഭിപ്രായ പറയേണ്ട എന്നാദ്യം പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് അത് തിരുത്തി പ്രസ്താവനയിറക്കി.
ദേശീയ തലത്തില്‍ അഭിപ്രായം പറയുമ്ബോള്‍ ആ നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ എടുക്കേണ്ടെതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ഒടുവില്‍ ചെന്നിത്തലയുടെ പ്രതികരണം.
അതിനിടെ രാഹുലിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.വ്യത്യസ്ത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ കാര്യങ്ങള്‍ അദ്ദേഹം വിശകലനം ചെയ്തുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊവിഡ് പ്രതിരോധം പൊളിഞ്ഞുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് വ്യക്തമാക്കിയത്. കേരളത്തെ കേന്ദ്രമന്ത്രി ഹര്ഷവര്ദ്ധന് വിമര്‍ശിച്ചപ്പോഴായിരുന്നു രാഹുലിന്റെ പരാമര്‍ശം.