Connect with us

കേരളം

വിസിമാര്‍ക്ക് തത്കാലം തുടരാം; ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി

Published

on

ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയത്. ഇത് പാലിക്കാത്തതിന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ നടപടിക്രമങ്ങള്‍ നിയമപ്രകാരമായിരിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. നിയമത്തില്‍ പറയുന്നത് അനുസരിച്ച് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച് ഗവര്‍ണര്‍ക്ക് മുന്നോട്ടുപോകാം. ഇതില്‍ ഗവര്‍ണര്‍ അന്തിമ ഉത്തരവ് പറയും വരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശത്തെ ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചത്. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈസ് ചാന്‍സലര്‍മാരുടെ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കോടതി കടന്നില്ല. പകരം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ നിയമപരമായ വശമാണ് കോടതി പരിശോധിച്ചത്. നിയമപ്രകാരം മാത്രമേ വിസിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കത്ത് അസാധുവായി. ഗവര്‍ണര്‍ക്ക് നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാം. ഇതില്‍ ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരുന്നത് വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്ത് തന്നെ തുടരാമെന്നും കോടതി നിര്‍ദേശിച്ചു. വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.

താന്‍ നടത്തിയ നിയമനം തെറ്റാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് ആവില്ലേ?. ഇത് സംസ്ഥാനത്തെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയുടെ പ്രശ്‌നമാണ്. സര്‍വകലാശാലകളില്‍ ഇടപെടേണ്ടത് വ്യക്തമായി യോഗ്യത ഉള്ളവരല്ലേ?. അപ്പോള്‍ അതില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേയെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് വാദത്തിനിടെ കോടതി ഉന്നയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം9 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം13 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം17 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം19 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ