Connect with us

കേരളം

നിലമ്പൂ‍‍ര്‍ കാട്ടിൽ ആദിവാസി യുവാവിനും ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

Published

on

വയനാട് മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ ആറ് മാസം പ്രായമായ കുട്ടി അമ്മയുടെ കയ്യിൽ നിന്നും വീണു മരിച്ചു.

പരപ്പൻ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിൻ്റെ കുട്ടിയുമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിലമ്പൂർ വനമേഖലയിലെ വലിയ മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീണത്. കുഞ്ഞും രാജനും വനത്തിനുള്ളിൽ വച്ചു തന്നെ മരണപ്പെട്ടിരുന്നു. തേൻ ശേഖരിക്കാനായി വനത്തിൽ പോയ ആദിവാസികളുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.

മരണവിവരം അറിഞ്ഞ് മേപ്പാടി പോലീസ് അപകടസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‍ര്‍ത്തിയാക്കി. ഉൾവനത്തിൽ നിന്നും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya.jpg arya.jpg
കേരളം36 mins ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം23 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

വിനോദം

പ്രവാസി വാർത്തകൾ