Connect with us

കേരളം

കൊച്ചിയിൽ പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി

Published

on

കൊച്ചിയിലെ പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റിനെതിരെ ലൈംഗിക പീഡന പരാതി. വൈറ്റിലയിലുള്ള അനസ് അൻസാരി പാർലർ ഉടമ അനസിനെതിരെയാണ് പരാതി. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നു പരാതിപ്പെട്ട് മൂന്ന് യുവതികൾ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി.

എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് ഇയാൾ. ഒരാഴ്ചമുമ്പ് മേക്കപ്പ് ആ‌ർട്ടിസ്റ്റിനെതിരെ യുവതികൾ മീ ടു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു.

മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചെന്നും അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റിയെന്നും മീ ടു പോസ്റ്റില്‍ പറയുന്നു. സ്തനങ്ങള്‍ക്ക് ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപ്പെടുത്തിയെന്നും പിന്നീട് മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചെന്നും ആരോപണങ്ങളില്‍ പറയുന്നു.

വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിന് പോയപ്പോള്‍ ശരീരത്തില്‍ കടന്നുപിടിച്ച് മസ്സാജ് ചെയ്‌തെന്നും ഇതോടെ മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബുക്കിങ് ക്യാന്‍സല്‍ ചെയ്‌തെന്നുമാണ് മറ്റൊരു പെണ്‍കുട്ടിയുടെ ആരോപണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്ത്രീകള്‍ ആരോപണമുന്നയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ir park bar.jpeg ir park bar.jpeg
കേരളം38 mins ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

cities in kerala.jpeg cities in kerala.jpeg
കേരളം3 hours ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

Bus accident.jpg Bus accident.jpg
കേരളം3 hours ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ksrtc booking .jpeg ksrtc booking .jpeg
കേരളം5 hours ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

periyar fish.jpg periyar fish.jpg
കേരളം6 hours ago

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങിയതിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും

trolling banned.jpeg trolling banned.jpeg
കേരളം18 hours ago

സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിങ് നിരോധനം

ias reshuffle 750x422.jpg ias reshuffle 750x422.jpg
കേരളം19 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ KSEB ചെയര്‍മാന്‍

20240522 124517.jpg 20240522 124517.jpg
കേരളം1 day ago

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

Mohanlal emburan.jpg Mohanlal emburan.jpg
കേരളം2 days ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം2 days ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ