Connect with us

കേരളം

വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും ക്ഷയരോഗ പരിശോധന നടത്തി രോഗപ്രതിരോധം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ്.

വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും കോവിഡാനന്തര ക്ലിനിക്കുകളിലും എത്തുന്നവരില്‍ ശ്വാസകോശ സംബന്ധ രോഗമുള്ളവര്‍ക്ക് ക്ഷയരോഗ പരിശോധന നടത്തി രോഗപ്രതിരോധം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ്. ക്ഷയത്തിന്റെയും കോവിഡിന്റെയും ദ്വിദിശ സ്ക്രീനിങ്ങും ഇവിടങ്ങളില്‍ നടത്തും. ക്ഷയരോഗമുക്ത കേരളം ലക്ഷ്യമിട്ടുള്ള ആരോഗ്യവകുപ്പിന്റെ അക്ഷയ കേരളം ക്യാമ്ബയിന്റെ ഭാഗമായാണ് ഇത്.

നവംബര്‍ ഒന്നുവരെയുള്ള അക്ഷയ കേരളം ക്യാമ്ബയിനില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷയരോഗികളുമായി സമ്ബര്‍ക്കത്തില്‍ കഴിയുന്ന 15 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും- പരിശോധനയും പരിചരണവും (ടെസ്റ്റ് ആന്‍ഡ് ട്രീറ്റ്) എന്ന സമീപനത്തിലൂടെ ഘട്ടംഘട്ടമായി ചികിത്സ നല്‍കും. കണ്ടെത്താത്ത ഏകദേശം 1600 ക്ഷയരോഗബാധിതരുണ്ടെന്നാണ് നിഗമനം.

അടുത്ത രണ്ടു മാസത്തിനുള്ളില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുകയാണ് ക്യാമ്ബയിനിന്റെ പ്രധാന ലക്ഷ്യം. ക്ഷയരോഗ ബാധിതര്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങള്‍ നിരീക്ഷിച്ച്‌ അവിടങ്ങളില്‍ വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗനിര്‍ണയ പരിശോധനയും നടത്തും.

ആദിവാസി ഊരുകള്‍, ജയില്‍, അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധസദനങ്ങള്‍ ഇവ കേന്ദ്രീകരിച്ചും അഗതികള്‍ക്കും പ്രവാസികള്‍ക്കും തീരപ്രദേശങ്ങളിലുള്ളവര്‍ക്കും ക്ഷയരോഗ സംരക്ഷണ സംവിധാനങ്ങളും തുടര്‍സേവനവും നല്‍കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ