Connect with us

ദേശീയം

കോവിഷീൽഡ് ഡോസുകളുടെ ഇടവേള കുറച്ചേക്കും

Published

on

covid vaccin

45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക്, കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ശേഖരിച്ച ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷം ഡോസുകൾ തമ്മിലുള്ള ഇടവേളയുടെ കാര്യത്തിൽ 14 മുതൽ 30 ദിവസത്തിനകം തീരുമാനം എടുക്കുമെന്ന് നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ(എൻ.ടി.എ.ജി.ഐ.) അറിയിച്ചു.

നിലവിൽ കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 12-16 ആഴ്ച വരെയാണ്.അടുത്തയാഴ്ചയാണ് എൻ.ടി.എ.ജി.ഐ. യോഗം ചേരാനിരിക്കുന്നത്. വ്യത്യസ്ത മേഖലകളിൽനിന്നുള്ള വ്യത്യസ്ത പ്രായത്തിൽപ്പെട്ടവരിൽ, വാക്സിനുകളുടെ ഫലത്തെയും ഡോസുകൾ തമ്മിലുള്ള ഇടവേളയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻ.ടി.എ.ജി.ഐ. ചെയർപേഴ്സൺ ഡോ. എൻ.കെ. അറോറ പറഞ്ഞു.

45-നും അതിനു മുകളിൽ പ്രായമുള്ളവരുടെയും കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനെ കുറിച്ചുള്ള തീരുമാനം രണ്ടു മുതൽ നാലാഴ്ചയ്ക്കുള്ളിൽ കൈക്കൊണ്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഷീൽഡിന്റെ ഒരു ഡോസിനു പോലും മികച്ച പ്രതിരോധശേഷിയുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷൻ ആരംഭിച്ച സമയത്ത്, കോവിഷീൽഡിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ചയായിരുന്നു. പിന്നീട് അത് 4-8 ആഴ്ചയായി. തുടർന്ന് 12-14 ആഴ്ചയായും ഉയർത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

rain disaster .jpg rain disaster .jpg
കേരളം2 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

ir park bar.jpeg ir park bar.jpeg
കേരളം4 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

cities in kerala.jpeg cities in kerala.jpeg
കേരളം6 hours ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

Bus accident.jpg Bus accident.jpg
കേരളം7 hours ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ksrtc booking .jpeg ksrtc booking .jpeg
കേരളം8 hours ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

periyar fish.jpg periyar fish.jpg
കേരളം9 hours ago

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങിയതിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും

trolling banned.jpeg trolling banned.jpeg
കേരളം21 hours ago

സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിങ് നിരോധനം

ias reshuffle 750x422.jpg ias reshuffle 750x422.jpg
കേരളം22 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ KSEB ചെയര്‍മാന്‍

20240522 124517.jpg 20240522 124517.jpg
കേരളം1 day ago

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

Mohanlal emburan.jpg Mohanlal emburan.jpg
കേരളം2 days ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

വിനോദം

പ്രവാസി വാർത്തകൾ