തൊഴിലവസരങ്ങൾ
നബാര്‍ഡില്‍ നൂറ്റമ്പതിലധികം അവസരം ; കേരളത്തിലും ഒഴിവുകൾ
നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ 162 മാനേജര്‍ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. 155 ഒഴിവുകളാണ് അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുള്ളത്.
അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്)-2: ആര്‍മി/നേവി/എയര്‍ ഫോഴ്സ് ഓഫീസറായുള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരിക്കണം: 25-40 വയസ്സ്.
അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-148
ജനറല്‍-74: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ ബിരുദാനന്തരബിരുദം/എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിഎച്ച്.ഡി.
അഗ്രിക്കള്‍ച്ചര്‍-13: അഗ്രിക്കള്‍ച്ചറില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദാനന്തരബിരുദം.
അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്-3: അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം.
അനിമല്‍ ഹസ്ബന്‍ഡറി-4: വെറ്ററിനറി സയന്‍സസ്/അനിമല്‍ ഹസ്ബന്‍ഡറി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.
ഫിഷറീസ്-6: ഫിഷറീസ് സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം.
ഫോറസ്ട്രി-2: ഫോറസ്ട്രി ബിരുദം/ബിരുദാനന്തരബിരുദം.
പ്ലാന്റേഷന്‍/ഹോര്‍ട്ടികള്‍ച്ചര്‍-6: ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ബിരുദാനന്തരബിരുദം.
ലാന്‍ഡ് ഡെവലപ്മെന്റ്-സോയില്‍ സയന്‍സ്-2: അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.
വാട്ടര്‍ റിസോഴ്സസ്-2: ഹൈഡ്രോളജി/അപ്ലൈഡ് ഹൈഡ്രോളജി അല്ലെങ്കില്‍ ജിയോളജി/അപ്ലൈഡ് ജിയോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.
ഫിനാന്‍സ്-21: ബി.ബി.എ./ബി.എം.എസ്. (ഫിനാന്‍സ്/ബാങ്കിങ്) അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ഫിനാന്‍സ്)/എം.ബി.എ. ഫിനാന്‍സ്. അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് അനാലിസിസ് ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ മെമ്പര്‍ഷിപ്പും.
കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-15: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ടെക്നോളജി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 21-30 വയസ്സ്.
അസിസ്റ്റന്റ് മാനേജര്‍ (രാജ്ഭാഷ)-5: ഇംഗ്ലീഷ്/ഹിന്ദി ബിരുദം. ഇംഗ്ലീഷും ഹിന്ദിയും കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷനില്‍ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹിന്ദി ബിരുദാനന്തരബിരുദം. ഇംഗ്ലീഷ് മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ അറിഞ്ഞിരിക്കണം: 21-30 വയസ്സ്.
മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-7: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം: 25-32 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.nabard.org എന്ന വെബ്സൈറ്റ് കാണുക. തിരഞ്ഞെടുപ്പിന് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫീസും വിശദവിവരങ്ങളും പരീക്ഷാസിലബസും വെബ്സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.