Connect with us

കേരളം

തപാൽ വോട്ട് സുരക്ഷ ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

Published

on

7230b2b03e2da37352abf1a659545b44postal ballot 1

നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

പയ്യന്നൂർ നിയോജകമണ്ഡലത്തിൽ 80 വയസ്സ് കഴിഞ്ഞവർക്കുള്ള തപാൽവോട്ടിൽ സി.പി.എം. പ്രവർത്തകർ തിരിമറി കാട്ടിയതായി പരാതി ഉയർന്നിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബി.എൽ.ഒ.വിന്റെയും സാന്നിധ്യത്തിൽ പ്രായമായ യഥാർത്ഥ വോട്ടറെ വോട്ടുചെയ്യാൻ അനുവദിക്കാതെ സി.പി.എം. പ്രവർത്തകർ വോട്ട്‌ ചെയ്തുവെന്നാണ്‌ പരാതി ഉയർന്നിരുന്നത്. ഇതിന് പിന്നാലെ തപാൽ വോട്ടിൽ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ഭിന്നശേഷിക്കാരുടെയും 80 വയസ്സ് കഴിഞ്ഞവരുടെയും തപാൽ വോട്ടിൽ വൻകൃത്രിമം നടക്കുന്നുണ്ടെന്നും മരിച്ചവരുടെയും സമ്മത പത്രം നൽകാത്തവരുടെയും പേരുകൾ പോലും തപാൽ വോട്ടിനുള്ള പട്ടികയിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.തിരുവനന്തപുരം മണ്ഡലത്തിലെ തപാൽ വോട്ടിനുള്ള പട്ടികയിൽ മരിച്ച 8 വോട്ടർമാരുണ്ട്.

8 വർഷം മുൻപു മരിച്ച കെ.തങ്കമ്മയുടെ പേരും 2 വർഷം മുൻപു മരിച്ച രാധാകൃഷ്ണൻ ചെട്ടിയാരുടെ പേരും ഇതിൽപെടുന്നു. സുകുമാർ, ഗോപിനാഥൻ നായർ, ഗംഗാധരൻ, ആനന്ദഭായി അമ്മ,കൃഷ്ണൻ, മാധവിക്കുട്ടിയമ്മ തുടങ്ങിയവരാണു മരിച്ച മറ്റു വോട്ടർമാർ. അവർക്കായി ആരാണു തപാൽ വോട്ടിന് അപേക്ഷിച്ചത്. അപേക്ഷിക്കാത്ത പലരുടെയും പേരുകളുമുണ്ട് – രമേശ് പറഞ്ഞു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 131357.jpg 20240518 131357.jpg
കേരളം16 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ