കേരളം
സിപിഐഎമ്മിൻ്റ സ്ഥാനാർത്ഥി നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെൻ്ററിൽ ഇന്ന് ചേരും
സിപിഐഎമ്മിൻ്റ സ്ഥാനാർത്ഥി നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എകെജി സെൻ്ററിൽ ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് അടിയന്തര യോഗം ചേരുവാൻ സിപിഐഎം തീരുമാനിച്ചത്. മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം.
രാവിലെ പത്തരക്കാണ് സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. കേന്ദ്ര കമ്മിറ്റി – സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണം ഏതൊക്കെ മന്ത്രിമാർ മത്സര രംഗത്ത് ഉണ്ടാകണമെന്ന കാര്യങ്ങളിലും ചർച്ചകൾ യോഗത്തിലുണ്ടാകും.
അതേസമയം കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യത്തിലാണ് ഘടകകക്ഷികൾ. മുന്നണിയിലേക്ക് പുതിയതായി വന്ന കേരള കോൺഗ്രസ് എം , എൽജെഡി എന്നിവർക്ക് സീറ്റ് കണ്ടെത്തുകയാണ് മുന്നിലെ പ്രധാന കടമ്പ. കൂടാതെ സീറ്റുകൾ വിട്ടു കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സിപിഐ എം ഘടകകക്ഷികളും ഉദാര സമീപനം സ്വീകരിക്കമെന്നും ആദ്യ ഘട്ട ചർച്ചകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഓരോ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കും. ഈ ആഴ്ച തന്നെ ഇടത് മുന്നണി യോഗവും പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സംസ്ഥാന കമ്മിറ്റി യോഗവും നടക്കും. സിപിഐയുടെ സംസ്ഥാന, ജില്ലാ നേതൃയോഗങ്ങളും അടുത്താഴ്ച നടക്കും. മുന്നണിയുടെ പ്രകടനപത്രികയും അടുത്താഴ്ച അവസാനത്തോടെ പ്രസിദ്ധീകരിക്കാനാണ് തീരുമാനം.