കേരളം
രാജ്യത്ത് ഏകീകൃത വിവാഹമോചന നിയമം കൊണ്ടുവരണമെന്ന ഹരജിക്കെതിരെ ആള് ഇന്ത്യ മുസ്ലിം പേഴ്സല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍.
രാജ്യത്ത് ഏകീകൃത വിവാഹമോചന നിയമം കൊണ്ടുവരണമെന്ന ഹരജിക്കെതിരെ ആള് ഇന്ത്യ മുസ്ലിം പേഴ്സല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഏകീകൃത വിവാഹമോചന നിയമമെന്ന് ബോര്‍ഡ് ഹരജിയില്‍ ബോധിപ്പിച്ചു.
ഹിന്ദു വിഭാഗങ്ങളില്‍തന്നെ വിവാഹ, വിവാഹ മോചന നിയമങ്ങള്‍ വ്യത്യസ്തമാണെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി. അവരവരുടെ വിശ്വാസാചരങ്ങള്‍ പ്രകാരമാണ് ഹിന്ദു സമൂഹത്തില്‍തന്നെ ഇത്തരം നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കി.
എല്ലാ പൗരന്മാര്ക്കും ഒരേ രീതിയില്‍ വിവാഹമോചന നിയമമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
ഹരജിയില്‍ കഴിഞ്ഞ ഡിസംബര്‍ 16ന് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. മത, ജാതി, ലിംഗ വിവേചനമില്ലാതെ എല്ലാവര്ക്കും ഒരുപോലെയുള്ള വിവാഹമോചന നിയമം വേണമെന്നാണ് ഹരജിക്കാരെന്റ ആവശ്യം.