Connect with us

കേരളം

വനിത ഹോംഗാര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ്

Published

on

0df0a794fe2f3040cef492f178c062df8d0d9b1f14e49b973e7b7488d770270e

ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത- ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാ മിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത- എസ്.എസ്.എല്‍.സി (എസ്.എസ്.എല്‍.സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും) പ്രായപരിധി 35-58, ദിവസ വേതനം 765 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താല്്പര്യമുളളവര്‍ ഫെബ്രുവരി 26 വൈകിട്ട് 5 ന് മുമ്ബായി ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് 2 എണ്ണം ഡിസ്ചാര്‍ജജ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം. മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ ഇടുക്കി ജില്ലാ ഫയര്‍ ഓഫീസ്, ആലിന്‍ ചുവട്, ചെറുതോണിയില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04862 296001, 9497920164

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kuwaitker.jpg kuwaitker.jpg
കേരളം9 hours ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം11 hours ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം11 hours ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം12 hours ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം13 hours ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

littlekites.jpeg littlekites.jpeg
കേരളം14 hours ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

20240614 082733.jpg 20240614 082733.jpg
കേരളം15 hours ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

ksrtc bus depot.jpeg ksrtc bus depot.jpeg
കേരളം3 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

20240611 095618.jpg 20240611 095618.jpg
കേരളം4 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

siren.jpeg siren.jpeg
കേരളം4 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വിനോദം

പ്രവാസി വാർത്തകൾ