തൊഴിലവസരങ്ങൾ
റിസര്‍വ് ബാങ്കില്‍ 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍ ; അവസാന തീയതി: മാര്‍ച്ച് 15
ആര്‍ ബി ഐ യില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുണ്ട്. ഏപ്രില്‍ ഒമ്ബതിനും പത്തിനുമായി നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അടിസ്ഥാനശമ്ബളം: 10940 രൂപ
പ്രായം: 18-25. 1996 ഫെബ്രുവരി രണ്ടിനും 2003 ഫെബ്രുവരി ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവുണ്ട്. വിധവകള്‍/വിവാഹമോചനം നേടിയവര്‍ തുടങ്ങിയവര്‍ക്ക് പത്തു വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് സാമുദായികാടിസ്ഥാനത്തില്‍ പത്തു മുതല്‍ 15 വര്‍ഷത്തെയും വയസ്സിളവ് അനുവദിക്കും. വിമുക്തഭടന്‍മാര്‍ക്ക് അവരുടെ സര്‍വീസ് കാലയളവും അധികമായി മൂന്നുവര്‍ഷവും വയസ്സിളവായി ലഭിക്കും (പരമാവധി 50 വയസ്സ് വരെ).
യോഗ്യത: പത്താം ക്ലാസ്. 2021 ഫെബ്രുവരി ഒന്നിനുമുമ്ബ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതകളോ നേടിയിരിക്കരുത്. അപേക്ഷിക്കുന്ന ഓഫീസ് പരിധിയിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പിലുള്ള 120 ചോദ്യങ്ങളാണ് ആകെയുണ്ടാകുക. ഒരു ചോദ്യത്തിന് ഒരു മാര്‍ക്ക്. റീസണിങ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ്, ന്യൂമറിക്കല്‍ എബിലിറ്റി എന്നീ വിഭാഗങ്ങളില്‍നിന്ന് 30 വീതം ചോദ്യങ്ങളാണുണ്ടാകുക. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും.
അപേക്ഷ: വിശദവിവരങ്ങള്‍ www.rbi.org.in എന്ന വെബ്സൈറ്റില്‍. ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഏതുസംസ്ഥാനത്തെ ഓഫീസിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. അപേക്ഷാഫീസ് 450 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് 50 രൂപ. അവസാന തീയതി: മാര്‍ച്ച് 15.