Connect with us

കേരളം

മൂന്നുമാസത്തിനിടെ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ലഭിച്ച പിഴ തുക 55 കോടി

Published

on

images 3

മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും പിഴ ചുമത്തുന്നത്​ തുടരുന്നു. മൂന്നുദിവസത്തിനി​ടെ നാല്​ കോടി രൂപയാണ്​ ഈ ഇനത്തില്‍ പൊലീസ്​ ഈടാക്കിയത്​. 70,000 പേരില്‍നിന്നാണ്​ ഇത്രയും തുക പിഴ ഈടാക്കിയത്​.

മൂന്നുമാസത്തിനിടെ മാസ്​ക്​ ധരികാത്തതിന്​ മാത്രം 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്​. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ല്‍ 2.60 ല​ക്ഷം, ജൂ​ണി​ല്‍ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ല്‍ 4.34 ല​ക്ഷ​ം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ ചുമത്തിയവരുടെ എണ്ണം.

മ​റ്റ്​ കു​റ്റ​ങ്ങ​ള്‍ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്​​ഥന്റെ മ​നോ​ധ​ര്‍​മ​മ​നു​സ​രി​ച്ച്‌​ പി​ഴ കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യും. പ​ല കു​റ്റ​ങ്ങ​ള്‍​ക്കും 1000 മു​ത​ല്‍ 3000 രൂ​പ​വ​രെ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മാ​സ്​​ക്​ ലം​ഘ​ന​മൊ​ഴി​കെ മ​റ്റ്​ കു​റ്റ​ങ്ങ​ളി​ല്‍ ആ​കെ എ​ത്ര കി​ട്ടി​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ തു​ക ല​ഭ്യ​മ​ല്ല. ‘കോ​വി​ഡ്​ മാ​ന​ദ​ണ്ഡ ലം​ഘ​ന’​മെ​ന്ന നി​ല​യി​ലാ​ണ്​ പെ​റ്റി​യെ​ഴു​തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ച​തി​ന്​ മേ​യി​ല്‍ സം​സ്​​ഥാ​ന​ത്താ​കെ 80964 കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​തെ​ങ്കി​ല്‍ ജൂ​ണി​ല്‍ 1.38 ല​ക്ഷ​മാ​യും ജൂ​ലൈ​യി​ല്‍ 2.20 ല​ക്ഷ​മാ​യും വ​ര്‍​ധി​ച്ചു.

ലം​ഘ​ന​ങ്ങ​ള്‍​ക്ക്​ ​ അ​റ​സ്​​റ്റി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. മേ​യി​ല്‍ 33664 പേ​രാ​യി​രു​ന്നെ​ങ്കി​ല്‍ ജൂ​ണി​ല്‍ അ​റ​സ്​​റ്റി​ലാ​യ​ത്​ 46,691 പേ​രാ​ണ്​. ജൂ​ലൈ​യി​ലാ​കട്ടെ 46,560ഉം. ​നി​ര്‍​ദേ​ശം പാ​ലി​ക്കാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​തി​ന്​ 40195 പേ​ര്‍​ക്കാ​ണ്​ മേ​യി​ല്‍ പി​ടി​വീ​ണ​ത്. ജൂ​ണി​ലി​ത്​ 80296ഉം ​ജൂ​ലൈ​യി​ല്‍ 94609ഉം. ​സ​മ്പ​ര്‍​ക്ക വി​ല​ക്ക്​ ലം​ഘി​ച്ച​തി​ന്​ മേ​യി​ലെ 1333ല്‍​നി​ന്ന്​ ജൂ​ലൈ​യി​ലേ​ക്കെ​ത്തുമ്പോ​ള്‍ 2959 ആ​യാ​ണ്​ കേ​സു​ക​ള്‍ കൂ​ടി​യ​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

students.jpg students.jpg
കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

20240508 211150.jpg 20240508 211150.jpg
കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ