Connect with us

Kerala

5 ലക്ഷം പേർ നേടിയ പരിശീലനം, കേരള പൊലീസ് വക ‘ഫ്രീ’! ചെയ്യേണ്ടത് ഇത്രമാത്രം

Screenshot 2023 09 02 181955

സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടത് അത്യാവശ്യമാണെന്ന ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതുസ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടിവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ് വിജയകരമായി നടത്തുകയാണ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്നത് കേരള പൊലീസ്, സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ പഠിപ്പിച്ചുനൽകും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ കാതല്‍.

വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പൊലീസിനെ സമീപിക്കാം. ആവശ്യക്കാർ പറയുന്ന സ്ഥലത്ത് അവരുടെ സൗകര്യപ്രദമായ സമയത്ത് പൊലീസ് സൗജന്യമായി പരിശീലനം നൽകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പരിശീലനം ആവശ്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലാണ് ബന്ധപ്പെടേണ്ടത് എന്ന് കേരള പൊലീസ് വ്യക്തമാക്കി.

കേരള പൊലീസിന്‍റെ അറിയിപ്പ്

Read Also:  വീടുകയറി ആക്രമണം, യുവാവിന്റെ കൈ അടിച്ചൊടിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് ഇതിലൂടെ തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്‍. വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പോലീസിനെ സമീപിക്കാം. നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ടീം നൽകുന്ന ഈ പരിശീലനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്. പരിശീലനം ആവശ്യമുള്ളവർ no[email protected] എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക.

Read Also:  ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനം; ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്‌തു

 

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Screenshot 2023 09 21 165623 Screenshot 2023 09 21 165623
Kerala5 mins ago

ക്ഷേത്രഭൂമിയിലെ കാടു വെട്ടിത്തെളിക്കുമ്പോൾ കണ്ടത് അഴുകിയ മൃതദേഹം

Loan App Scam WhatsApp Number Launched to File Complaints Loan App Scam WhatsApp Number Launched to File Complaints
Kerala35 mins ago

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്‌സ്ആപ്പ് നമ്പർ നിലവിൽ വന്നു

Screenshot 2023 09 21 162407 Screenshot 2023 09 21 162407
Kerala46 mins ago

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങാൻ സാധ്യത; സഞ്ചാരം കേരളത്തിന്‍റെ എതിർ ദിശയിലേക്ക്

Screenshot 2023 09 21 155140 Screenshot 2023 09 21 155140
Kerala1 hour ago

ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്

1009041 missing 1009041 missing
Kerala3 hours ago

വയനാട്ടില്‍ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

Himachal Pradesh Himachal Pradesh cloudburst (90) Himachal Pradesh Himachal Pradesh cloudburst (90)
Kerala4 hours ago

തൃശൂരിൽ ഷോപ്പിംഗ് മാളിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ തീപിടുത്തം

Himachal Pradesh Himachal Pradesh cloudburst (88) Himachal Pradesh Himachal Pradesh cloudburst (88)
Kerala5 hours ago

നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്

Himachal Pradesh Himachal Pradesh cloudburst (87) Himachal Pradesh Himachal Pradesh cloudburst (87)
Kerala6 hours ago

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന് ക്രൂരമര്‍ദനം

gold neckles gold neckles
Kerala6 hours ago

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

Untitled design 2023 09 21T094946.898 Untitled design 2023 09 21T094946.898
Kerala7 hours ago

താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ