Connect with us

കേരളം

കൊച്ചിയിൽ നിന്നു പിടിച്ചെടുത്തത് 25,000 കോടിയുടെ ലഹരിയെന്ന് കണ്ടെത്തൽ

Published

on

കൊച്ചിയിലെ പുറംകടലിൽ നിന്നു പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ ലഹരി മരുന്നാണെന്ന് കണ്ടെത്തൽ. കണക്കെടുപ്പിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്. കണക്കെടുപ്പ് 23 മണിക്കൂർ നീണ്ടു നിന്നു. 2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 25,000 കോടി രൂപ വരുമെന്നാണ് കണക്ക്. പിടിച്ചെടുത്ത ലഹരി മരുന്നും പാകിസ്ഥാൻ പൗരനേയും നാളെ കോടതിയിൽ ഹാജരാക്കും.

പിടികൂടിയ മയക്കുമരുന്നിന് പിന്നിൽ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി ചാക്കുകളിലെ ചിഹ്നങ്ങൾ ഹാജി സലിം ഗ്രൂപ്പിന് സമാനം. പാകിസ്ഥാനിലെ മറ്റു രണ്ട് ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മെത്താഫെംറ്റമിൻ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളിൽ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക്സ്, ബിറ്റ്കോയിൻ മുദ്രകളുണ്ട്. പ്ലാസ്റ്റിക് പെട്ടികളിൽ ഈർപ്പത്തെ പ്രതിരോധിക്കാൻ പഞ്ഞിയുൾപ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താഫെംറ്റമിൻ പാക്കു ചെയ്തിട്ടുള്ളത്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാവുന്ന വിധത്തിലാണ് പാക്കിങ്ങ്.

ഓരോ പെട്ടികൾക്ക് മുകളിൽ ഉത്പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി മുദ്രകൾ പതിച്ചിട്ടുണ്ട്. തേളിൻറെ ചിത്രമടങ്ങിയ മുദ്രയ്ക്ക് പുറമെ ബിറ്റ് കോയിൻ, റോളക്സ് മുദ്രകളും പെട്ടിയിലുണ്ട്. മൂന്നിലേറെ ലഹരിനിർമാണ ലാബുകളിൽ നിർമിച്ചതാണ് ലഹരിമരുന്നെന്നാണ് എൻസിബിയുടെ നിഗമനം. കഴിഞ്ഞ ദിവസമാണ് കൊച്ചി പുറംകടലിൽ കപ്പലിൽ കടത്തുകയായിരുന്ന 2500 കിലോ മെത്താംഫെറ്റമിൻ മയക്കുമരുന്ന് എൻസിബിയും നാവികസേനയും ചേർന്ന് പിടിച്ചെടുത്തത്.

നാവികസേനയും എൻസിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരിക്കടത്തുകാർ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കാൻ ശ്രമിച്ചതായാണു വിവരം. കപ്പൽ മുക്കിയശേഷം ഇതിലുണ്ടായിരുന്നവർ ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാക്കിസ്ഥാൻ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ പാക്കിസ്ഥാൻ പൗരൻ സുബൈറിനെ ചോദ്യം ചെയ്ത് വരികയാണ്.

മുങ്ങിത്തുടങ്ങിയ കപ്പലിൽനിന്ന് ചാക്കുകളിൽ സൂക്ഷിച്ചനിലയിലാണ് കിലോക്കണക്കിന് മയക്കുമരുന്ന് കണ്ടെടുത്തത്. കപ്പലിൽനിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണ് കൊച്ചിയിൽ നടന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cybercrime.jpg cybercrime.jpg
കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ