Connect with us

കേരളം

171%, നിക്ഷേപകരെ ഇങ്ങോട്ട് നോക്കൂ, കേരളത്തിന്‍റേത് അസാധാരണ വളർച്ച

Published

on

Screenshot 2023 11 16 180051

സംസ്ഥാനത്ത് ഏറെ സാധ്യതകളുള്ള ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തി ലോകോത്തര സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതില്‍ പങ്കാളികളാകാന്‍ നിക്ഷേപകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ഥന. ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനില്‍ നിന്ന് രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ കേരളം ഒരുങ്ങുകയാണെന്നും കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ, സംസ്ഥാന പാതകളാല്‍ സമ്പന്നമാണ് കേരളം. ഏറെ വൈകാതെ കേരളത്തിലെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ ജലപാതയിലൂടെ യാത്ര ചെയ്യാനാകും. രാജ്യത്ത് ഏറ്റവും അധികം പഞ്ച നക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനവും കേരളമാണ്. കേരളം നിക്ഷേപം സ്വീകരിക്കാന്‍ തയ്യാറാണെന്നും സമാനതകളില്ലാത്ത ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപകരെ പ്രധാന പങ്കാളികളുമായും പ്രാദേശിക സംരംഭകരുമായും വ്യവസായ വിദഗ്ധരുമായും ബന്ധിപ്പിച്ച് സംസ്ഥാനത്തെ ടൂറിസം ആവാസവ്യവസ്ഥയെക്കുറിച്ചുള്ള മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനുള്ള സഹകരണം കണ്ടെത്തുന്നതിനാണ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം നിക്ഷേപകരെ സഹായിക്കാന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനവും നിക്ഷേപക സംഗമത്തിലെ പ്രാഥമിക ചര്‍ച്ചകളുടെ തുടര്‍നടപടികള്‍ക്കായി ഫെസിലിറ്റേഷന്‍ കേന്ദ്രവും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഊര്‍ജസ്വലമായ ഹോസ്പിറ്റാലിറ്റി, സേവന വ്യവസായങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് തീര്‍ച്ചയായും പ്രയോജനം ലഭിക്കും. നിക്ഷേപങ്ങള്‍ കരകൗശല, കൃഷി തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലും പരോക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് ആധികാരികമായ കണക്കുകളുടെ പിന്തുണയുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. 2022-ല്‍ 1.88 കോടി ആഭ്യന്തര യാത്രക്കാര്‍ കേരളം സന്ദര്‍ശിച്ച് സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചു. 2022 ആദ്യ പകുതിയെ അപേക്ഷിച്ച് 2023 ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് 171.55% എന്ന അസാധാരണ വളര്‍ച്ച രേഖപ്പെടുത്തി.

കേരളത്തിന് വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനവും ക്രമാനുഗതമായ വര്‍ധനവിലാണ്. 2020ല്‍ 11,335.96 കോടി ലഭിച്ചത് 2021ല്‍ 12,285.91 കോടി രൂപയായി. 2022-ല്‍ ഇത് 35,168.42 കോടി രൂപയായി ഉയര്‍ന്നു. ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാന വിദേശനാണ്യ വരുമാനം 2022-ല്‍ 2,792.42 കോടി രൂപയായിരുന്നു. കേരളത്തിലെ ജിഡിപിയുടെ ഏകദേശം 12% വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള സംഭാവനയാണ്. സംസ്ഥാന തൊഴില്‍ ശക്തിയുടെ നാലിലൊന്ന് വിനോദസഞ്ചാര മേഖലയില്‍ ജോലി ചെയ്യുന്നു.

“ഓഖി, നിപ്പ, പ്രളയം, കോവിഡ്-19 എന്നിങ്ങനെ ആവര്‍ത്തിച്ചുള്ള വെല്ലുവിളികള്‍ക്കിടയിലും മുമ്പെന്നത്തേക്കാളും ശക്തമായി കേരളം തിരിച്ചെത്തി എന്നത് കേരളം എക്കാലത്തെയും വിനോദസഞ്ചാര ആകര്‍ഷണമാണ് എന്നതിന് തെളിവാണ്. കാരവന്‍ ടൂറിസം പ്രേമികള്‍ക്കായി ‘കേരവന്‍ കേരള’ ആരംഭിച്ചതോടെ കേരള ടൂറിസം ചക്രവാളങ്ങള്‍ വിപുലീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ഹെലി-ടൂറിസം അവതരിപ്പിച്ചതിലൂടെ മനോഹര ഭൂപ്രകൃതിയുടെ ആകാശക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. കായല്‍ സൗന്ദര്യ പ്രദര്‍ശനത്തിനായി ക്രൂയിസ് ടൂറിസം പ്രയോജനപ്പെടുത്തും.

കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ടൂറിസത്തിന് ഒരു പുതിയ കാഴ്ചപ്പാട് നല്‍കാന്‍, ഏഴ് തനത് ദൃശ്യ ഇടനാഴികളും വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഉണ്ട്, ഇത് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സംസ്ഥാനത്ത് എവിടെ നിന്നും ജോലി ചെയ്യാന്‍ സഹായകരമാകും. കോവിഡിന് ശേഷമുള്ള തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും കേരളം തെരഞ്ഞെടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു.

അതേസമയം, വിനോദമോ സാഹസികതയോ ഇഷ്ടപ്പെടുന്നവര്‍ക്ക് അതും തടസ്സമില്ലാതെ ലഭ്യമാകും. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹമായി നവകേരള സമൂഹമായി കേരളത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ കേരള ടൂറിസത്തെക്കൂടി ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  പുഞ്ചത്തോട്ടിലെ മാലിന്യ നിക്ഷേപം; കൊച്ചി കോര്‍പ്പറേഷന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

എം ഐ സി ഇ സൗകര്യങ്ങള്‍ കേരളത്തില്‍ ധാരാളമാണ്. ആതിഥ്യമര്യാദ, വിനോദം, മനുഷ്യവിഭവശേഷി, ഐടി, ക്ഷേമം, പൈതൃകം, വന്യജീവി, കായല്‍, ഹില്‍ സ്റ്റേഷനുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം സംസ്ഥാനത്ത് ലാഭകരമായ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലകളാണ്. പരിസ്ഥിതി സൗഹൃദമായ താമസസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഉത്തരവാദിത്തമുള്ള യാത്രാ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകും. പ്രാദേശിക സമൂഹങ്ങളെ അവരുടെ ജീവിതരീതിയും പ്രകൃതി ചുറ്റുപാടുകളും സംരക്ഷിച്ചുകൊണ്ട് അവരെ ശാക്തീകരിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം പദ്ധതികളെ പിന്തുണയ്ക്കുന്ന സുസ്ഥിര ടൂറിസം സംരംഭങ്ങളാണ് കേരളം തേടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read:  ശ്രുതിതരംഗം പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

internal committee.jpeg internal committee.jpeg
കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം3 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം3 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം20 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം23 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ