Connect with us

കേരളം

11കാരിയെ സമൂഹമാധ്യമത്തിലൂടെ വിൽപനക്ക് വെച്ച സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

Published

on

Kozhikode woman beaten by policeman

ഇടുക്കി തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി.

പിതാവിന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് പതിനൊന്നുകാരിയെ വില‍്പ്പനക്കെന്ന പോസ്റ്റിടുന്നത്. നിരവധി കേസുകളില്‍ പ്രതിയായ പിതാവിനെ ആദ്യം ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. സമുഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുളള പിതാവിന്‍റെ അജ്ഞത പോലീസിനും ബോധ്യമായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പോസ്റ്റിട്ട ഐപി ആഡ്രസ് ശേഖരിച്ചാണ് രണ്ടാനമ്മയിലെത്തുന്നത്. തുടക്കത്തില്‍ നിക്ഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റം സമ്മതിച്ചു.

Also Read:  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

പിതാവ് വീട്ടില്‍ വരുന്നില്ലെന്നും ചിലവ് തരുന്നില്ലെന്നും ഇതുമൂലമുണ്ടായ പകയാണ് പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് രണ്ടാനമ്മയുടെ മൊഴി. പോസ്റ്റുണ്ടാക്കിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തി്ട്ടുണ്ട്. ഇതും പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറി. രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുട്ടിയുള്ളതിനാനാല്‍ അറസ്റ്റിന് ചില വെല്ലുവിളികളുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ഉയര്ന്ന പോലീസുദ്യോഗസ്ഥരുടെയും ഉപദേശം തേടി.

ഇവര്‍ നൽകുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാകും അറസ്റ്റുണ്ടാകുക. അമ്മ ഉപേക്ഷിച്ചുപോയ പതിനൊന്നുകാരി വര്‍ഷങ്ങളായി വല്യമ്മയുടെ സംരക്ഷണയിലാണ് കഴിയുന്നത്. ഇതുമൂലമുണ്ടായ മാനസിക പ്രശ്നം തരണം ചെയ്യാന്‍ പെണ്‍കുട്ടിക്ക് വിശദമായ കൗണ്‍സിലിങ്ങ് കൊടുക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്. ഇതിനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായവും തേടിയിട്ടുണ്ട്.

Also Read:  വയനാട്ടിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിൽ; കഴുത്ത് ഞെരിച്ച് കൊന്നു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം46 mins ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം1 hour ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം5 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം5 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം6 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ