തൊഴിലവസരങ്ങൾ
സായിയില്‍ 104 ഒഴിവുകള്‍; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്. ജൂനിയർ കൺസൾട്ടന്റ്, നഴ്സ്, യങ് പ്രൊഫഷണൽ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമായിരിക്കും. കൺസൾട്ടന്റ് ഒഴിവ് ഡൽഹിയിലെ ആസ്ഥാനത്തും നഴ്സിങ് അസിസ്റ്റന്റ് ഒഴിവ് ഭോപാലിലുമാണ്.
ജൂനിയർ കൺസൾട്ടന്റ് (പെർഫോമൻസ് മോണിറ്ററിങ്)- 30
യോഗ്യത: എം.ബി.എ./ പി.ജി.ഡി.എം. ദേശീയ/അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം എന്ന യോഗ്യത അഭിലഷണീയം. 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 55 വയസ്സ്.
ജൂനിയർ കൺസൾട്ടന്റ് (ഇൻഫ്രാ)- 17
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ ബി.ടെക്. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം. 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 55 വയസ്സ്.
നഴ്സ്- 3:
യോഗ്യത: മെട്രിക്കുലേഷനും ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി സർട്ടിഫിക്കറ്റും.
യങ് പ്രൊഫഷണൽ (പ്രോജക്ട് ആൻഡ് അഡ്മിൻ)- 28:
യോഗ്യത: ബി.ടെക്./ എം.ബി.എ./ പി.ജി.ഡി.എം. സ്പോർട്സ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ അഭിലഷണീയം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്.
യങ് പ്രൊഫഷണൽ (അത്ലറ്റ് റിലേഷൻ മാനേജർ)- 21
യോഗ്യത: ബി.ടെക്./ എം.ബി.എ./ പി.ജി.ഡി.എം. സ്പോർട്സ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ അഭിലഷണീയം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്.
യങ് പ്രൊഫഷണൽ (ലീഗൽ)- 5
യോഗ്യത: നിയമത്തിൽ ബിരുദം. ബിരുദാനന്തരബിരുദം അഭിലഷണീയം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക. നഴ്സ് തസ്തികയിൽ മെയിലിലാണ് അപേക്ഷ അയയ്ക്കേണ്ടത്. ജൂനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 18. നഴ്സ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 24. യങ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 20.