Connect with us

കേരളം

കോട്ടയത്ത് സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക് ; ഭക്ഷണ വിതരണം തടസപ്പെട്ടു

750px × 375px (4)

നഗരത്തില്‍ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്. ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം. ഇന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഒരു വിഭാഗം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നില്ല. സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്.

ഇന്നലെ ഡെലിവറി തൊഴിലാളികള്‍ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ സൊമാറ്റോ അധികൃതരുമായി നടത്തിയ ചർച്ച അലസിയിരുന്നു. ഇതോടെയാണ് തൊഴിലാളികളുടെ സൂചനാസമരം പ്രഖ്യാപിച്ചത്. കിലോമീറ്ററിന് നിലവിൽ ആറ് രൂപയാണ് ലഭിക്കുന്നത്. ഇത് പത്തായി ദിവസം മുഴുവൻ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

Also Read:  ഇരട്ടക്കൊലക്കേസിലെ പ്രധാന പ്രതി ജനപ്രിയ നോവലിസ്റ്റ്; ‘ദൃശ്യം’ സിനിമകളുടെ അനുകരണം

നിലവിൽ 14 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്ന ഇൻസെന്റീവ് ഒന്‍പത് മണിക്കൂറായി കുറയ്ക്കണമെന്നും ആവശ്യമുണ്ട്. രാവിലെ ആറു മുതൽ രാത്രി 12 വരെയാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ തുടർന്ന് കോട്ടയം നഗരമേഖലയിൽ ഓൺലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനി ജീവനക്കാര്‍ക്ക് പ്രത്യേക ഇിന്‍സെന്‍റീവ് പ്രഖ്യാപിച്ചത്. ഇന്ന് 17 ഓർഡർ തികയ്ക്കുന്നവർക്ക് 650 രൂപ ഇൻസെന്റീവ് നൽകുമെന്നാണ് അറിയിച്ചത്. അതേസമയം, ഇന്നുമാത്രം ഇൻസെന്റീവ് ഇരട്ടിയാക്കിയത് സമരം പൊളിക്കാനാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.

Also Read:  കാലിക്കറ്റ് എൻഐടി രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ; ക്ലാസുകൾ ഇനി ഓൺലൈനില്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം22 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം24 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ