Connect with us

കേരളം

കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണ വിപണനത്തിന് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

Published

on

60f6b4318abdac3be78bf99fa37ef925c589906fac769951017c9da86afedbd8

സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുളള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പ പദ്ധതി നടപ്പിലാക്കുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ.

അപേക്ഷകര്‍ പരമ്ബരാഗത കളിമണ്‍ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പലിശ നിരക്ക് ആറ് ശതമാനം. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

പദ്ധതിയുടെ നിബന്ധനകള്‍, അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (www.keralapottery.org) വായ്പ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം മാര്‍ച്ച്‌ അഞ്ചിന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ നല്‍കാം.

പാലക്കാട് ജില്ലയില്‍ നിന്നുളള അപേക്ഷകര്‍ക്ക് മാര്‍ച്ച്‌ ഒന്നിനു രാവിലെ 11-ന് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ പാലക്കാട് ജില്ലാ ഓഫീസിലും, മലപ്പുറം, കോഴിക്കോട് ജില്ലയില്‍ നിന്നുളള അപേക്ഷകര്‍ക്ക് മാര്‍ച്ച്‌ രണ്ടിന് രാവിലെ 11-ന് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസിലും, എറണാകുളം, തൃശൂര്‍ ജില്ലയിലുളളവര്‍ക്ക് മാര്‍ച്ച്‌ മൂന്നിന് രാവിലെ 11-ന് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ തൃശൂര്‍ ജില്ലാ ഓഫീസിലും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുളള അപേക്ഷകര്‍ക്ക് മാര്‍ച്ച്‌ അഞ്ച് വരെ എല്ലാ ദിവസവും തിരുവനന്തപുരം രജിസ്‌ട്രേഡ് ഓഫീസില്‍ നേരിട്ടും അപേക്ഷകള്‍ നല്‍കാം.

നേരിട്ട് അപേക്ഷ നല്‍കാന്‍ സാധിക്കാത്ത വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുളള അപേക്ഷകര്‍ക്ക് തപാല്‍ മുഖേന നിശ്ചിത തീയതിക്കകം അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കാന്‍ നിശ്ചയിച്ചിട്ടുളള പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസുകളുടെ വിലാസം തൃശൂര്‍, (മാര്‍ച്ച്‌ 3 രാവിലെ 11) ശക്തന്‍ ആര്‍ക്കേഡ്, മൂന്നാം നില, ശക്തന്‍ നഗര്‍, തൃശൂര്‍ 680001 ഫോണ്‍ 0487-2424212. പാലക്കാട് (മാര്‍ച്ച്‌ 1 രാവിലെ 11) കെ.റ്റി.വി ടവേഴ്‌സ്, മുക്കോണത്ത് പറമ്ബ്, യാക്കര റെയില്‍വെ ഗേറ്റിന് സമീപം, പടിഞ്ഞാറെകോട്ട റോഡ്, പാലക്കാട് – 678001, ഫോണ്‍ 0491-2545167, മലപ്പുറം (മാര്‍ച്ച്‌ 2 രാവിലെ 11) നമ്ബര്‍ 23/277 – ജെ ആന്റ് കെ ബില്‍ഡിംഗ്‌സ്, മുണ്ടുപറമ്ബ, മലപ്പുറം-9 ഫോണ്‍ 0483-2734114.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

schoolworing.jpeg schoolworing.jpeg
കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20240630 172634.jpg 20240630 172634.jpg
കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

20240630 124558.jpg 20240630 124558.jpg
കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

20240630 114612.jpg 20240630 114612.jpg
കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

20240630 090714.jpg 20240630 090714.jpg
കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

20240630 071553.jpg 20240630 071553.jpg
കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

ebulljet accident .webp ebulljet accident .webp
കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ