Connect with us

കേരളം

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

Published

on

20240630 124558.jpg

തിരുവനന്തപുരം കോവളത്ത് കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ ബെനാൻസിന്‍റേയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം.

Also Read:  അദാനിക്ക് നന്ദി, വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി

പൂവാർ കൊച്ചുതുറയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് അപകടമുണ്ടായത്. അജിത് ഓടിച്ച കാറിന് മുന്നിലുണ്ടായിരുന്ന ലോറി ബൈപ്പാസിലേക്ക് പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിൽ കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Also Read:  സീബ്രലൈനിൽ നിന്ന വിദ്യാർത്ഥികളെ ബസിടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Also Read:  ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക്; വിവാഹത്തിനായി കരുതിവച്ച പണമുപയോഗിച്ച് നിർമ്മാണം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

garbage bed.jpg garbage bed.jpg
കേരളം20 hours ago

ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ മാലിന്യ ബെഡ്; മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

tvm scuba diving team.jpg tvm scuba diving team.jpg
കേരളം21 hours ago

ജോയി കാണാമറയത്തു തന്നെ; പരമാവധി മാലിന്യം മാറ്റുന്നു

Joy Rescue Mission.jpg Joy Rescue Mission.jpg
കേരളം22 hours ago

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു; മാലിന്യക്കൂമ്പാരം വെല്ലുവിളി

hip.jpg hip.jpg
കേരളം23 hours ago

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

20240713 103105.jpg 20240713 103105.jpg
കേരളം2 days ago

പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

treasures kannur.jpg treasures kannur.jpg
കേരളം2 days ago

കണ്ണൂരിൽ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

kmrl1207.jpeg kmrl1207.jpeg
കേരളം3 days ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം3 days ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം3 days ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം3 days ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിനോദം

പ്രവാസി വാർത്തകൾ