Connect with us

കേരളം

സ്ത്രീ തന്നെ ധനം പിന്നെന്തിനു സ്ത്രീധനം? സ്ത്രീധന ബഹിഷ്കരണ ആഹ്വാനവുമായി കേരള യൂത്ത് ഫ്രണ്ട് എം

Screenshot 2023 12 08 150803

സ്ത്രീധനത്തിനു നൽകാൻ പണമില്ലാത്തതിനെ തുടർന്ന് യുവ ഡോക്ടർ ഷഹ്ന തിരുവനന്തപുരത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ബോധവത്കരണവുമായി കേരള യൂത്ത് ഫ്രണ്ട് എം. സ്കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫിസുകളിലും ,ആശുപത്രികൾ മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സ്ത്രീധനവിരുദ്ധ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുന്നതിനും ബോർഡുകൾ സ്ഥാപിക്കുന്നതിനും സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിനും ആണ് കേരള കോൺഗ്രസ് എമ്മിന്‍റെ യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് എം തയ്യാറെടുക്കുന്നത്. “സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം”കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബർ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും

Also Read:  വിസി നിയമനത്തിന് നടപടി തുടങ്ങി ഗവര്‍ണര്‍ ; സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം

. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് പിജി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയിരുന്നു. സ്ത്രീധനം നൽകാനില്ലാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നാണ് പരാതി ഉയർന്നത്. ഇതിൽ സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ഉയരുന്നതിനിടയാണ് വ്യത്യസ്തമായ പ്രചാരണ പരിപാടിയുമായി യൂത്ത് ഫ്രണ്ട് രംഗത്ത് എത്തിയത്. ഡിസംബർ 16ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയത്തിൽ വിശദമായ ചർച്ച നടത്തി കൂടുതൽ ബോധവൽക്കരണ പരിപാടികളുമായി രംഗത്തിറങ്ങുന്നതിനാണ് ആലോചിക്കുന്നത്.

Also Read:  സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം17 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം17 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം20 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം21 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം21 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം22 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ