Connect with us

രാജ്യാന്തരം

യൂറോപ്പിൽ കൊവിഡ്‌ വാക്സിനേഷന്‌ വേഗം പോരെന്ന്‌ ലോകാരോഗ്യ സംഘടന

Published

on

vaccine

യൂറോപ്പിൽ കൊവിഡ്‌ വാക്സിനേഷന്‌ വേഗം പോരെന്ന്‌ ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഇതുവരെ ഇരുഡോസും സ്വീകരിച്ചവർ നാലുശതമാനം മാത്രമാണ്‌. ആദ്യ ഡോസ്‌ സ്വീകരിച്ചവർ 10 ശതമാനം.

യൂറോപ്യൻ യൂണിയനിലെ 27 രാജ്യത്ത്‌ 5.6 ശതമാനം ആളുകൾക്ക്‌ മാത്രമാണ്‌ ആദ്യ ഡോസ്‌ വാക്സിൻ ലഭിച്ചത്‌. ബ്രിട്ടനിൽ 46 ശതമാനം. വാക്സിനേഷന്റെ വേഗം കൂട്ടിയില്ലെങ്കിൽ കൊവിഡ്‌ കൂടുതൽ കാലം നീണ്ടുനിൽക്കുമെന്നും ഡബ്ല്യൂഎച്ച്‌ഒ മുന്നറിയിപ്പ്‌ നൽകി.

യൂറോപ്പിൽ കഴിഞ്ഞയാഴ്ച 16 ലക്ഷം പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 24,000 പേർ മരിച്ചു. അതേസമയം, കൊവിഡ്‌ വ്യാപനമുണ്ടായ മ്യാൻമാർ അതിർത്തിയിലുള്ള ഗ്രാമത്തിൽ അഞ്ചുദിവസത്തിനുള്ളിൽ മുഴുവനാളുകൾക്കും വാക്സിൻ നൽകാൻ ഒരുങ്ങുകയാണ്‌ ചൈന. 3,00,000 പേർക്കാണ്‌ വാക്സിൻ നൽകുന്നത്‌.

ഇതിനായി 1,59,000 ഡോസ്‌ വാക്സിൻ എത്തിച്ചുകഴിഞ്ഞു. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ വാക്സിൻ ലഭിക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന്‌ ശ്രീലങ്കയിൽ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു. ചൈനയുടെ സിനൊഫാം വാക്സിനും രാജ്യത്ത്‌ ഉപയോഗിക്കുന്നുണ്ട്‌. റഷ്യയുടെ സ്പുട്ട്‌നിക്‌ വി വാക്സിന്റെ ഏഴുലക്ഷം ഡോസ്‌ ഉടൻ ഓർഡർ ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version