Connect with us

ദേശീയം

അപകടകരമായ വകഭേദങ്ങളുണ്ടാവാം; കോവിഡ് സാഹചര്യം വിലയിരുത്തി ലോകാരോഗ്യ സംഘടന

സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും കോവിഡ് മഹാമാരി നമ്മൾ തീരുമാനിക്കുമ്പോൾ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡ് വ്യാപനത്തിന് അനുയോജ്യമായ സമയമാണ് ഇത്, കൂടുതൽ മാരകമായ വൈറസ് വകഭേദങ്ങൾക്കും സാധ്യതയുണ്ട് പക്ഷെ ഈ മഹാമാരി നമ്മൾ തീരുമാനിക്കുമ്പോൾ അവസാനിക്കുമെന്നാണ് ടെഡ്രോസ് അദാനോമിന്റെ വാക്കുകൾ. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസ് 2022ലെ തത്സമയ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരി അവസാനിപ്പിക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഫോക്കസ് എന്നും ടെഡ്രോസ് പറഞ്ഞു.
“രണ്ട് വർഷം മുമ്പ് നമ്മൾ കണ്ടുമുട്ടിയപ്പോൾ, ഈ പുതിയ വൈറസിന്റെ വ്യാപനത്തെ നമ്മളെല്ലാം നിയന്ത്രിച്ചുവരുന്നതേ ഉണ്ടായിരുന്നൊള്ളു. അന്ന് നമ്മളാരും തന്നെ മഹാമാരിയുടെ മൂന്നാം വർഷത്തിലേക്ക് കടക്കുമെന്ന് സങ്കൽപ്പിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരുപക്ഷെ വ്യാപനത്തിന് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടുതൽ മാരകമായ വകഭേദങ്ങൾ ഉത്ഭവിച്ചേക്കാം.

പക്ഷെ ഈ വർഷം ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡ് മഹാമാരിയെ നമുക്ക് അവസാനിപ്പിക്കാം”അദ്ദേഹം പറഞ്ഞു. തീവ്രത കുറഞ്ഞ ഒമൈക്രോൺ വകഭേദവും ചില രാജ്യങ്ങളിലെ ഉയർന്ന വാക്‌സിൻ കവറേജും മഹാമാരി അവസാനിച്ചു എന്ന അപകടകരമായ ചിന്തയ്ക്ക് കാരണമായിട്ടുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. “പ്രതിരോധിക്കാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗം ബാധിച്ച് ആഴ്ചയിൽ 70,000 പേർ മരിക്കുമ്പോഴല്ല നമ്മൾ മഹാമാരി അവസാനിച്ചു എന്ന് കരുതേണ്ടത്.

ആഫ്രിക്കയിലെ ജനസംഖ്യയുടെ 83% പേർക്കും ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും ലഭിക്കാത്തപ്പോഴല്ല ഈ കാഴ്ച്ചപ്പാടിലേക്കെത്തേണ്ടത്. കൂടുതൽ രോ​ഗികൾക്ക് മുന്നിൽ ആരോ​ഗ്യ സംവിധാനങ്ങൾ ആടിയുലയുമ്പോഴും വളരെയധികം വ്യാപനശേഷിയുള്ള വൈറസ് അനിയന്ത്രിതമായി പ്രചരിക്കുമ്പോഴുമല്ല ഇങ്ങനെ ചിന്തിക്കേണ്ടത്”, അദ്ദേഹം ചൂണ്ടിക്കാട്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version