Connect with us

ദേശീയം

ദൂരദര്‍ശന്‍ ന്യൂസിന് ഇനി കാവി ലോഗോ

Published

on

dd news logo

ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു.

ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു.

‘മൂല്യങ്ങൾ പഴയത് തന്നെയാണെങ്കിലും പുതിയ രൂപത്തിൽ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാർത്താ യാത്രയ്ക്ക് തയ്യാറാകൂ’ എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിഡി ചാനലിന്റെ സമൂഹമാദ്ധ്യമപേജുകളിലും ഈ മാറ്റം വരുത്തിയിട്ടുണ്ട്. വേഗതയേക്കാൾ കൃത്യതയും അവകാശവാദങ്ങളേക്കാൾ വസ്‌തുതയും സെൻസേഷനലിസത്തേക്കാൾ സത്യവും നൽകാൻ ഡിഡി ന്യൂസിന് സാധിക്കുമെന്നും പോസ്റ്റിൽ പറയുന്നു. ഡിഡി ന്യൂസിന്റെ സ്റ്റുഡിയോയും സാങ്കേതിക വിദ്യയും ഉൾകൊള്ളുന്ന 53 സെക്കൻഡ് വീഡിയോയ്ക്ക് അവസാനമാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്.

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം19 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം23 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version