Connect with us

ദേശീയം

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്, മലയാളികള്‍ക്കും നേട്ടം

Published

on

civil service adithya

യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അനിമേഷ് പ്രധാന്‍, ഡോനുരു അനന്യ എന്നിവര്‍ക്കാണ്. ആദ്യ അഞ്ച് റാങ്കില്‍ ഒരു മലയാളി ഇടം നേടി. കൊച്ചി ദിവാന്‍സ് സ്വദേശി സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.

ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍ 15,16,17, 23, 24 തീയതികളിലായി മെയ്ന്‍ പരീക്ഷ നടത്തിയത്. ഡിസംബര്‍ എട്ടിനാണ് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

ആദ്യ നൂറ് പേരില്‍ കേരളത്തിന് അഭിമാനമായി നിരവധി പേര്‍ ഇടംനേടി. വിഷ്ണു ശശികുമാര്‍ (31), പി പി അര്‍ച്ചന (40), ആര്‍ രമ്യ (45), ബെന്‍ജോ പി ജോസ് (59), സി വിനോദിനി (64), പ്രിയ റാണി (69), ഫാബി റഷീദ് (71), എസ് പ്രശാന്ത് (78), ആനി ജോര്‍ജ് (93) എന്നിങ്ങനെയാണ് ആദ്യ നൂറ് റാങ്കില്‍ ഇടം നേടിയ മറ്റു മലയാളികള്‍.

ജനുവരി 2, ഏപ്രില്‍ 9 തീയതികളിലായാണ് സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന ഘട്ടമായ ഇന്റര്‍വ്യൂവും പേഴ്‌സണാലിറ്റി ടെസ്റ്റും നടന്നത്. ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അടക്കം വിവിധ സര്‍വീസുകളിലുള്ള ഒഴിവുകള്‍ നികത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്. ബിരുദമാണ് പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യത.


സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം19 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം23 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version