രാജ്യാന്തരം
ഇനി മുതല്‍ ഈ ഐഫോണ്‍ മോഡലുകളില്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കില്ല
ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്‌ആപ്പ് ഉപേക്ഷിച്ചതായി
റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്‌ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍
വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
എന്നാല്‍, കമ്ബനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ വന്നാല്‍ പല ഫീച്ചറുകളും ഉപയോഗിക്കാന്‍ കഴിയില്ല. അപ്പോഴൊക്കെയും അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും അതിനുള്ള സപ്പോര്‍ട്ട് ലഭിക്കാതിരിക്കുകയും ചെയ്യുമെന്നാണ് സൂചന.
വാട്ട്‌സ്‌ആപ്പ് ടെസ്റ്റ് ഫ്‌ലൈറ്റ് ടെസ്റ്റിംഗ് സേവനം വഴി മറ്റ് ഉപയോക്താക്കള്‍ക്ക് പുതിയ
ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള അവസരം കമ്ബനി വാഗ്ദാനം ചെയ്യുന്നു. പുതിയ സ്ലോട്ടുകള്‍
ഇല്ലാത്തതിനാല്‍ നിലവില്‍ ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലിത് അടച്ചിരിക്കുന്നു.
ഇതിനര്‍ത്ഥം, വരാനിരിക്കുന്ന വാട്ട്‌സ്‌ആപ്പിന്റെ അപ്‌ഡേറ്റില്‍, ഐഫോണ്‍ 4, ഐഫോണ്‍ 4 എസ് എന്നിവയുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്‌ആപ്പ് ആപ്ലിക്കേഷന്‍
അപ്‌ഡേറ്റുചെയ്യാനാകില്ലെന്നാണ്. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യാത്തഐഫോണ്‍ 5, 5 എസ്, 5 സി ഉപയോക്താക്കള്‍ എത്രയും വേഗം അത് ചെയ്യണം, അല്ലാത്തപക്ഷം അവര്‍ക്ക് വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.
ആര്‍ക്കൈവുചെയ്ത ചാറ്റുകളുടെ മെച്ചപ്പെട്ട പതിപ്പാണ് വാട്ട്‌സ്‌ആപ്പില്‍ പുതിയതായി വരാന്‍
പോകുന്നത്. ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.