Connect with us

രാജ്യാന്തരം

ക്രിപ്‌റ്റോക്വീനിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 41.7 കോടി രൂപ പാരിതോഷികം

Published

on

images 24.jpeg

കാണാതായ ‘ക്രിപ്‌റ്റോക്വീന്‍’ എന്നറിയപ്പെടുന്ന ജർമൻ സ്വദേശി റുജ ഇഗ്നാറ്റോവ(44)യെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് മില്ല്യണ്‍ ഡോളറായി(ഏകദേശം 41.7) ഉയര്‍ത്തി. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് തുക വർധിപ്പിച്ചിരിക്കുന്നത്. ബള്‍ഗേറിയയില്‍ ജനിച്ച ജര്‍മന്‍ പൗരയായ ഇവര്‍ വണ്‍കോയിന്‍ എന്ന പേരില്‍ 4.5 ബില്ല്യണ്‍ ഡോളറിന്റെ (₹375,638,683,500.00 INR) ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് നടത്തിയതിന് എഫ്ബിഐയുടെ അന്വേഷണം നേരിടുകയാണ്.

2017ല്‍ യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തെങ്കിലും ആ വര്‍ഷം മുതല്‍ അവരെ കാണാതായി. ബള്‍ഗേറിയന്‍ അധോലോകവുമായുള്ള അവരുടെ ബന്ധവും തിരോധാനത്തില്‍ ഉള്‍പ്പെട്ട മാഫിയ സംഘം അവരെ കൊലപ്പെടുത്താനുള്ള സാധ്യതയും വ്യക്തമാക്കുന്ന പോഡ്കാസ്റ്റും ഡോക്യുമെന്ററിയും അടുത്തിടെ ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു.

Also Read:  ഡൊണാൾഡ് ട്രംപിന് വെടിയേറ്റു; വലത്തേ ചെവിയ്ക്ക് പരുക്ക്; അക്രമിയെ വധിച്ച് പൊലീസ്

എങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇഗ്നോറ്റോവയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള പത്തുപേരില്‍ ഒന്നായി 2022-ല്‍ അവരുടെ പേര് ചേര്‍ത്തിരുന്നു. അന്ന് അവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) ആയിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 2.5 ലക്ഷം ഡോളറായി ഉയര്‍ത്തി. ബുധനാഴ്ച ഈ തുക 20 മടങ്ങായി വര്‍ധിച്ചിപ്പിച്ചിരിക്കുകയാണ്.

Also Read:  ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും

‘‘ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട’ക്രിപ്റ്റോക്വീന്‍’ എന്നറിയപ്പെടുന്ന ജര്‍മ്മന്‍ സ്വദേശി റുജ ഇഗ്നാറ്റോവയുടെ അറസ്റ്റിലേക്ക് അല്ലെങ്കില്‍ ശിക്ഷയിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഞങ്ങള്‍ 5 മില്യണ്‍ ഡോളര്‍ വരെ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു,’’ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

garbage bed.jpg garbage bed.jpg
കേരളം39 mins ago

ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ മാലിന്യ ബെഡ്; മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

tvm scuba diving team.jpg tvm scuba diving team.jpg
കേരളം2 hours ago

ജോയി കാണാമറയത്തു തന്നെ; പരമാവധി മാലിന്യം മാറ്റുന്നു

Joy Rescue Mission.jpg Joy Rescue Mission.jpg
കേരളം3 hours ago

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു; മാലിന്യക്കൂമ്പാരം വെല്ലുവിളി

hip.jpg hip.jpg
കേരളം3 hours ago

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

20240713 103105.jpg 20240713 103105.jpg
കേരളം1 day ago

പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

treasures kannur.jpg treasures kannur.jpg
കേരളം1 day ago

കണ്ണൂരിൽ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

kmrl1207.jpeg kmrl1207.jpeg
കേരളം2 days ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം2 days ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം2 days ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം2 days ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിനോദം

പ്രവാസി വാർത്തകൾ