Connect with us

രാജ്യാന്തരം

എയർ കേരള യഥാർഥ്യമാകുന്നു; വൻ തൊഴിലവസരങ്ങളുമായി അടുത്ത വർഷം പറന്നുയരും

Published

on

20240708 201935.jpg

പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 20 വിമാനങ്ങൾ സ്വന്തമാക്കിയ ശേഷം ഗൾഫ് ഉൾപ്പെടെയുള്ള രാജ്യാന്തര സർവീസുകളും ആരംഭിക്കുമെന്ന് പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് വ്യക്തമാക്കി.

നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന എയർ കേരള പദ്ധതി പിന്നീട് ഉപേക്ഷിച്ച പോലെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം എയർ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് പറന്ന് ഉയരാൻ തയ്യാറെടുക്കുന്നത്.

Also Read:  ഡൊണാൾഡ് ട്രംപിന് വെടിയേറ്റു; വലത്തേ ചെവിയ്ക്ക് പരുക്ക്; അക്രമിയെ വധിച്ച് പൊലീസ്

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു എയർകേരള. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഉൾപ്പെടെ കേരള പ്രവാസികൾ നേരിടുന്ന വിമാനയാത്രാ പ്രശ്നങ്ങൾക്ക് വരും വർഷങ്ങളിൽ പരിഹാരം കാണാൻ സാധിക്കുമെന്ന് സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പ്രതീക്ഷ പ്രകടിപ്പിച്ചു.

തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേയ്ക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു.

Also Read:  ഇന്ത്യക്ക് വൻ നയതന്ത്ര വിജയം; റഷ്യൻ സൈന്യത്തിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും

ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്ത് ഉണ്ടാവും. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുകയെന്നും അഫിഅഹമ്മദ് പറഞ്ഞു. പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ മലയാളികളെയും ഇതിന്‍റെ ഭാഗമാക്കാൻ വേണ്ട കാര്യങ്ങൾ ആലോചനയിലാണെന്നും അറിയിച്ചു.

Also Read:  ക്രിപ്‌റ്റോക്വീനിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 41.7 കോടി രൂപ പാരിതോഷികം

കമ്പനി യാഥാർഥ്യമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ലേറെ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷം മുൻപാണ് അഫി അഹമ്മദ് 10 ലക്ഷം ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നൽകി എയർകേരള ഡോട് കോം ഡൊമൈൻ സ്വന്തമാക്കിയത്. വാർത്ത സമ്മേളനത്തിൽ കമ്പനി സെക്രട്ടറി ആഷിഖ് , ജനറൽ മാനേജർ സഫീർ മഹമൂദ്, നിയമോപദേഷ്ടാവ് ശിഹാബ് തങ്ങൾ എന്നിവരും സംബന്ധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

garbage bed.jpg garbage bed.jpg
കേരളം1 hour ago

ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ മാലിന്യ ബെഡ്; മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നിർത്തി

tvm scuba diving team.jpg tvm scuba diving team.jpg
കേരളം2 hours ago

ജോയി കാണാമറയത്തു തന്നെ; പരമാവധി മാലിന്യം മാറ്റുന്നു

Joy Rescue Mission.jpg Joy Rescue Mission.jpg
കേരളം3 hours ago

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ തുടരുന്നു; മാലിന്യക്കൂമ്പാരം വെല്ലുവിളി

hip.jpg hip.jpg
കേരളം4 hours ago

യുട്യൂബ് കണ്ട് ഹിപ്നോട്ടിസം പരീക്ഷിച്ച പത്താം ക്ലാസ് വിദ്യാർഥികൾ ബോധംകെട്ടു വീണു

20240713 103105.jpg 20240713 103105.jpg
കേരളം1 day ago

പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

treasures kannur.jpg treasures kannur.jpg
കേരളം1 day ago

കണ്ണൂരിൽ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

kmrl1207.jpeg kmrl1207.jpeg
കേരളം2 days ago

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അധിക ട്രിപ്പുമായി കൊച്ചി മെട്രോ

1720785717076.jpg 1720785717076.jpg
കേരളം2 days ago

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു

20240712 165940.jpg 20240712 165940.jpg
കേരളം2 days ago

സോഷ്യൽ മീഡിയയിൽ ലഹരി മാഫിയ; കുട്ടികൾക്ക് മുന്നറിയിപ്പുമായി എക്സൈസ് വകുപ്പ്

20240712 143631.jpg 20240712 143631.jpg
കേരളം2 days ago

അവധി അപേക്ഷ അനുവദിച്ചില്ല; വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു

വിനോദം

പ്രവാസി വാർത്തകൾ