Connect with us

രാജ്യാന്തരം

ലോകമെമ്പാടും വാട്സ്ആപ്പ് നിശ്ചലം; പ്രശ്നം പരിഹരിച്ച് മെറ്റാ

Published

on

ലോകത്തെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മണിക്കൂറിലേറെ നീണ്ട നിശ്ചലാവസ്ഥക്ക് ശേഷം തിരികെയെത്തി. ഇന്ത്യൻ സമയം 12.30ഓടെയാണ് വാട്സ്ആപ്പ് നിശ്ചലമായത്. രണ്ട് മണിക്കൂറിലേറെ സമയം ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അ‍യക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. പ്രശ്നം പരിഹരിച്ചെങ്കിലും ഇതിന്‍റെ കാരണം സംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല. രണ്ടു മണി കഴിഞ്ഞതിനുശേഷം ആണ് പലസ്ഥലങ്ങളിലും വാട്സ്ആപ്പ് പ്രവർത്തന യോഗ്യമായത്.

ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. വാട്സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സ്ആപ്പിന്‍റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല. പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഉപയോക്താക്കൾക്ക് നേരിട്ട തടസം പൂർണ്ണമായും അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് മെറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ.

പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമാണ്.

ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് അടുത്ത് സമയം എടുത്താണ് വാട്ട്സ്ആപ്പില്‍ പലര്‍ക്കും വീണ്ടും സന്ദേശം അയക്കാനും, സന്ദേശങ്ങള്‍ സ്വീകരിക്കാനും കഴിഞ്ഞത്.

ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്നം നേരിടുന്ന 70 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഈ സമയത്ത് പ്രശ്നമായി പറഞ്ഞത്. 24 ശതമാനത്തോളം പേര്‍ വാട്ട്സ്ആപ്പ് ആപ്പിന് തന്നെ പ്രശ്നം ഉള്ളതായി പറയുന്നു.

ലോകത്തെമ്പാടും പ്രശ്നം നേരിടുന്നു എന്നാണ് ആദ്യ വിവരങ്ങള്‍ സൂചിപ്പിച്ചത്. സന്ദേശങ്ങള്‍ സെന്‍റ് അയതായുള്ള ചിഹ്നം കാണിക്കുന്നില്ല. അത് പോലെ തന്നെ 12.20 ന് ശേഷം പലര്‍ക്കും പുതിയ സന്ദേശങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്നം ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം ഈ പ്രശ്നത്തില്‍ വാട്ട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version