Connect with us

കേരളം

സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത

IMG 20240406 WA0028

കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. നേരിയ മഴയാണ് പ്രവചിക്കുന്നത്. ഇതേ ജില്ലകളില്‍ നാളെയും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ ഏഴിനും എട്ടിനും 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാല്‍ ഒമ്പതാം തീയതി എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cmനും 40 cmനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Also Read:  സംസ്ഥാനത്ത് 6. 49 ലക്ഷം വോട്ടര്‍മാര്‍ കൂടി, ആകെ 2.77 കോടി സമ്മതിദായകര്‍; കന്നിവോട്ടര്‍മാര്‍ 5. 34 ലക്ഷം

അതേസമയം, ഏപ്രില്‍ 9 വരെ സംസ്ഥാനത്ത് ചൂട് കൂടുമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40°C വരെയും, തൃശ്ശൂർ‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Also Read:  സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 52,280 രൂപയായി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cbi1 jpg cbi1 jpg
കേരളം10 mins ago

യുപിഎസ്സി, എസ്എസ്സി എക്സാം വഴി സി ബി ഐ ഓഫീസര്‍ ആവാം

New Cyclone In Odisha And Heavy Rain alert In Kerala New Cyclone In Odisha And Heavy Rain alert In Kerala
കേരളം45 mins ago

കേരളതീരത്ത് കാലവര്‍ഷം നാളെയെത്തും

images (1) images (1)
കേരളം2 hours ago

സംസ്ഥാനത്ത് 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍

20240529 134200.jpg 20240529 134200.jpg
കേരളം3 hours ago

KSRTC ശൗചാലയങ്ങള്‍ വൃത്തിഹീനം; കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

manjjummal .jpeg manjjummal .jpeg
കേരളം3 hours ago

ആസൂത്രിത തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

kseb kseb
കേരളം22 hours ago

കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

ganesh kumar ganesh kumar
കേരളം1 day ago

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

kochi kochi
കേരളം1 day ago

വെള്ളത്തില്‍ മുങ്ങി കൊച്ചി

20240527 165311.jpg 20240527 165311.jpg
കേരളം2 days ago

പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

driving test vehicle .jpeg driving test vehicle .jpeg
കേരളം2 days ago

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

വിനോദം

പ്രവാസി വാർത്തകൾ