Connect with us

ദേശീയം

യൂണിഫോമിന് ചേര്‍ന്ന നിറത്തില്‍ ഹിജാബ് ധരിക്കാം’; കര്‍ണാടകയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമയുടെ നേതൃത്വത്തില്‍ ഹിജാബിന് വേണ്ടി പ്രതിഷേധ പ്രകടനം നടന്നു. ‘ യൂണിഫോമിന് ചേരുന്ന തരത്തില്‍ ഹിജാബിന്റെ നിറം മാറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ ഹിജാബ് ഉപേക്ഷിക്കാന്‍ സാധിക്കില്ല. നിയമസഭയിലും ഞാന്‍ ഹിജാബ് ഉപയോഗിക്കുന്നുണ്ട്. അവര്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയട്ടേ. സര്‍ക്കാര്‍ നയത്തിന് എതിരെ ഉഡുപ്പിയിലും പ്രതിഷേധം സംഘടിപ്പിക്കു മെന്നും എംഎല്‍എ കനീസ് ഫാത്തിമ പറഞ്ഞു.

വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിന് എതിരെ ഒരു വിഭാഗം മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ‘ഐ ലവ് ഹിജാബ്’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്തുണയുമായാണ് കോണ്‍ഗ്രസ് എംഎല്‍എ രംഗത്തുവന്നിരിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂരും രംഗത്തുവന്നിരുന്നു. നേതൃത്വത്തിന്റെ പ്രതികരണം വന്നതിന് പിന്നാലെ, പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്.

ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ സ്‌കൂളിലും കോളജിലും കയറ്റാതെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിനുമായി രംഗത്തെത്തിയത്. ‘ഐ ലവ് ഹിബാജ്’ ക്യാമ്പയിന് എതിരെ ഭരണകക്ഷിയായ ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. കര്‍ണാകടയെ താലിബാന്‍ ആക്കാന്‍ സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. വിദ്യാഭ്യാസം തുടരണമെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ഒഴിവാക്കേണ്ടിവരുമെന്നും ബിജെപി പറഞ്ഞു. മൈസൂരു ബന്നിമണ്ഡപിന് മുന്നില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥിനികളാണ് സര്‍ക്കാരിന് എതിരെ പ്രതിഷേധം നടത്തിയത്.

ഹിജാബിന് എതിരെ ബിജെപി അനുകൂലികളായ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷോള്‍ ധരിച്ച് കോളജുകളില്‍ എത്തിയിരുന്നു. വിവാദം വര്‍ഗീയ വിഷയമായി മാറുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, വിവാദത്തില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനില്‍ കുമാര്‍ രംഗത്തെത്തി. കര്‍ണാടകയെ താലിബാനാക്കാന്‍ താന്‍ സമ്മതിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം12 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം17 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം18 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം21 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം22 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം23 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version